Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പേടിയോടെ പാര്‍ട്ടി അണികള്‍... അകന്നുപോയവരെ അടുപ്പിക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ഗൃഹസമ്പര്‍ക്ക പരിപാടി നടത്താനിരിക്കെ ശക്തമായി പ്രതികരിക്കാന്‍ ഭക്തരും; ഹിന്ദുക്കളുടെ വികാരമായ ശബരിമലയെ മാത്രം എന്തിന് തൊട്ടു; ഉത്തരം മുട്ടിക്കാനും പ്രകോപിപ്പിക്കാനും കര്‍മ്മ സമിതിയും ജനങ്ങളും

26 JUNE 2019 11:45 AM IST
മലയാളി വാര്‍ത്ത

വൈകി വന്ന വിവേകം നല്ലതാണെങ്കിലും ഇതല്ലല്ലോ സിപിഎം പറഞ്ഞിരുന്നതെന്നാണ് സിപിഎം അണികളായ ഭക്തര്‍ പോലും ചോദിക്കുന്നത്. നാല് വോട്ടിന് വേണ്ടി ശബരിമല നിലപാട് മാറ്റില്ലെന്നും യുവതികളെ കയറ്റുമെന്ന് തന്നെയാണ് സിപിഎം നേതാക്കള്‍ പറഞ്ഞു കൊണ്ടിരുന്നത്. ചാനല്‍ ചര്‍ച്ചകളിലൂടെ ഭക്തരുടെ വികാരം ഇളക്കി മറിച്ചു. സുപ്രീം കോടതി വിധിയുടെ മറിവിലാണ് ചെയ്യുന്നതെന്ന് പാര്‍ട്ടി പറയുമ്പോഴും പള്ളി തര്‍ക്ക വിഷയത്തിലോ ഫ്‌ളാറ്റ് പൊളിക്കുന്ന വിഷയത്തിലോ ഒന്നും ചെയ്തില്ല. സിപിഎമ്മിന്റെ അനുഗ്രഹാശിസുകളോടെ നവോത്ഥാനം ശബരിമലയിലേക്ക് എന്ന ഫേസ് ബുക്ക് കൂട്ടായ്മ തുടങ്ങുകയും ഭക്തരെ മൊത്തത്തില്‍ കളിയാക്കുകയും മുള്‍ മുനയില്‍ നിര്‍ത്തുകയും ചെയ്തു. തമിഴ്‌നാട്ടിലെ മനീതി സംഘത്തിന് പോലും ശബരിമലയില്‍ കയറാന്‍ ഒത്താശ നല്‍കി. ലോകത്തെമ്പാടും നാമജപം വന്നപ്പോഴും അതിനെ വെല്ലി വനിതാ മതില്‍ പണിത് ഗിന്നസ് ബുക്കില്‍ കയറി. ഇതെല്ലാം വോട്ടുകളായി മാറുമെന്ന് കരുതിയവര്‍ ഫലം വന്നപ്പോള്‍ ഞെട്ടിപ്പോയി. മാത്രമല്ല ആയിരക്കണക്കിന് പേരെ നാമജപത്തിന്റെ പേരില്‍ കേസെടുക്കുകയും ചെയ്തു. അവസാനം വനിതാ മതിലിന് പിറ്റേന്ന് യുവതികളെ രാത്രിയുടെ മറവില്‍ കയറ്റിയതു കൊണ്ടാണ് തോറ്റതെന്ന് സമ്മതവും വന്നു. 

ഇതിന് പിന്നാലെയാണ് അകന്നുപോയ ജനങ്ങളെ അടുപ്പിക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി ഗൃഹസമ്പര്‍ക്ക പരിപാടി ആസൂത്രണം ചെയ്തത്. അതേസമയം പ്രവര്‍ത്തകരാകട്ടെ അങ്കലാപ്പിലാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുശേഷം ജനങ്ങളെ അഭിമുഖീകരിക്കാനുള്ള രാഷ്ട്രീയ അന്തരീക്ഷമല്ല നിലവിലുള്ളതെന്നാണു പ്രവര്‍ത്തകരുടെ വികാരം. മാത്രമല്ല പഴയ ശബരിമല വിഷയം ഉയര്‍ത്താന്‍ കര്‍മ്മ സമിതിയും ഭക്തരും രംഗത്തു വരും. 

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ പാര്‍ട്ടിയെ പ്രതികൂട്ടിലാക്കുന്ന സംഭവങ്ങള്‍ ദിനംപ്രതിയെന്ന നിലയിലാണു പുറത്തുവരുന്നത്. സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെട്ട െലെംഗീക ആരോപണമാണ് ഇതില്‍ ഏറ്റവും പുതിയത്. പാര്‍ട്ടി കോട്ടയായ ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ, പ്രവാസി കുടുംബങ്ങളിലും വലിയ പ്രതികരണം സൃഷ്ടിച്ചേക്കുമെന്നും ഉറപ്പാണ്. അനുഭാവികളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും ഉയരാനിടയുള്ള ചോദ്യങ്ങളെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണു പ്രവര്‍ത്തകര്‍.

തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം സി.പി.എം സ്‌ക്വാഡുകള്‍ അഞ്ചു തവണയിലധികം ഗൃഹസന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പില്‍ കണക്കു തീര്‍ക്കാന്‍ ജനം മാനസികമായി തയാറെടുത്ത വിവരം വായിച്ചെടുക്കാന്‍ പ്രവര്‍ത്തകര്‍ക്കായില്ല. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട്, പരമ്പരാഗതമായി സി.പി.എമ്മിനെ പിന്തുണച്ചിരുന്നവരില്‍ വലിയൊരു വിഭാഗം പ്രതിഷേധത്തിലായിരുന്നു. പലരും ഇതു പരസ്യമായി പ്രകടിപ്പിച്ചുവെങ്കിലും വോട്ടിങ്ങില്‍ എങ്ങനെ പ്രതിഫലിക്കുമെന്നു മനസിലാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കു സാധിച്ചില്ല. യു.ഡി.എഫ്. പ്രവര്‍ത്തനം സജീവമല്ലാത്ത ബൂത്തികളില്‍ പോലും ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതത്തില്‍ വന്‍കുറവുണ്ടായി. 

ഇടതു സ്‌ക്വാഡുകളുടെ ഓരോ ഗൃഹസന്ദര്‍ശനത്തിലും യു.ഡി.എഫിനുവോട്ട് ഉറയ്ക്കുകയായിരുന്നു എന്ന് ഇതില്‍നിന്നു വ്യക്തമായി. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നടന്ന കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം സൃഷ്ടിച്ച പ്രതിഷേധം വിലയിരുത്തുന്നതിലും പാര്‍ട്ടി പരാജയപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വന്‍തോതില്‍ രൂപപ്പെട്ട കോണ്‍ഗ്രസ് അനുകൂല തരംഗം തിരിച്ചറിയാന്‍ കഴിയാതെ പോയ പാര്‍ട്ടി യന്ത്രം ഉപയോഗിച്ച് വീണ്ടും ജനസമ്പര്‍ക്കത്തിനു ശ്രമിക്കുന്നത് എത്രമാത്രം ഫലവത്താകുമെന്നു കാത്തിരുന്നു കാണേണ്ടിവരും. 

പാര്‍ട്ടിയും നേതാക്കളും ജനങ്ങളില്‍നിന്ന് എത്രമാത്രം അകന്നു പോയി എന്നതിന്റെ തെളിവാണു തെരഞ്ഞെടുപ്പിലെ തിരിച്ചടിയെന്ന വിലയിരുത്തലും ഒരു വിഭാഗം നടത്തുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ ഉത്തരം മുട്ടിക്കാനും പ്രകോപിപ്പിക്കാനും എതിരാളികള്‍ പരമാവധി ശ്രമിക്കുമെന്നുറപ്പാണ്. നിലവിലെ സാഹചര്യത്തില്‍ ഇതു വാക്കേറ്റത്തിനോ സംഘഷര്‍ത്തിനോ ഇടയാക്കിയാല്‍ അതു മറ്റൊരു തിരിച്ചടിക്ക് കാരണമാകുമെന്നും ആശങ്കയുണ്ട്. 

ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ജൂെലെ 22 മുതല്‍ 28 വരെ പാര്‍ട്ടി നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തുമെന്നാണു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചത്. സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പടെയുള്ള നേതാക്കളെയും ജനപ്രതിനിധികളെയും അണിനിരത്തി ഗൃഹസന്ദര്‍ശന പരിപാടി സംഘടിപ്പിക്കാനാണു തീരുമാനം. ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാനും ഉചിതമായ പരിഹാരം കാണാനും അതുവഴി ശ്രമിക്കുമെന്നാണു പ്രഖ്യാപനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends