Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് നികുതി ഇളവ് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന ആലപ്പുഴ നഗരസഭാ കൗണ്‍സില്‍ വ്യക്തമാക്കി

26 JUNE 2019 03:38 PM IST
മലയാളി വാര്‍ത്ത

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് നികുതി ഇളവ് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന ആലപ്പുഴ നഗരസഭാ കൗണ്‍സില്‍ വ്യക്തമാക്കി. നഗരസഭയിലെ എല്‍.ഡി.എഫ് അംഗങ്ങളുടെ എതിര്‍പ്പ് മറികടന്നാണ് കൗണ്‍സില്‍ ഈ തീരുമാനം എടുത്തത്. നികുതി 35 ലക്ഷമായി കുറയ്ക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാക്കണമെന്നും എല്‍.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ നഗരസഭയുടെ അധികാരത്തിന്‍മേല്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടാനാകില്ലെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നിലപാട് എടുത്തു. നഗരസഭയ്ക്ക് ഈ നിര്‍ദ്ദേശം നല്‍കിയ ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും കൗണ്‍സില്‍ തീരുമാനിച്ചു. ഇക്കാര്യം സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കാനും യോഗം തീരുമാനിച്ചു. ഇതോടെ വിഷയത്തില്‍ സര്‍ക്കാരും നഗരസഭയും തമ്മിലുള്ള പോര് കനക്കുന്നു. 

തുടക്കം മുതല്‍ സര്‍ക്കാര്‍ വിരുദ്ധനിലപാടാണ് ആലപ്പുഴ നഗരസഭ സ്വീകരിച്ച് വരുന്നത്. അനധികൃത നിര്‍മാണത്തിന് 2.73 കോടി രൂപയാണ് നഗരസഭ പിഴ ചുമത്തിയത്. സെക്രട്ടറിയുടെ ശുപാര്‍ശ കഴിഞ്ഞ ഫെബ്രുവരിയിലാണ് കൗണ്‍സില്‍ അംഗീകരിച്ചത്. നഗരസഭാ ജീവനക്കാരില്‍ ഭൂരിപക്ഷവും ഇടത്പക്ഷക്കാരായതിനാല്‍ പലപ്പോഴും ചെയര്‍മാനുമായി ഏറ്റുമുട്ടല്‍ പതിവാണ്. പിഴ ഒടുക്കിയില്ലെങ്കില്‍ റിസോര്‍ട്ട് പൊളിച്ചുകളയുമെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. പല കെട്ടിടങ്ങളും നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണെന്ന് അന്വേഷണത്തില്‍ നഗരസഭ കണ്ടെത്തിയിരുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിയമസഭ പാസ്സാക്കിയതിന് ശേഷമാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചത്. ഇവയ്‌ക്കൊന്നും കെട്ടിട നമ്പര്‍ പോലും ഉണ്ടായിരുന്നില്ല. നികുതിയും അടച്ചിരുന്നില്ല. പിഴ അടച്ചില്ലെങ്കില്‍ 15 ദിവസത്തിനകം പൊളിച്ചുകളയുമെന്നാണ് അന്ന് നഗരസഭ നോട്ടീസില്‍ പറഞ്ഞിരുന്നത്. അതിനെതിരെയാണ് റിസോര്‍ട്ട് അധികൃതര്‍ സര്‍ക്കാരിനെ സമീപിച്ചത്. 

പിഴയില്‍ കുറവ് വരുത്തണമെന്നായിരുന്നു അഡീഷണല്‍ ചീഫ് സെക്രട്ടറി നഗരസഭയ്ക്ക് നല്‍കിയ നിര്‍ദേശം. കെട്ടിടങ്ങള്‍ നിര്‍മ്മിച്ച കാലം തൊട്ടുള്ള നികുതിയും പിഴയും ചുമത്തരുതെന്നും മൂന്ന് വര്‍ഷത്തെ തുക ഈടാക്കി കെട്ടിടങ്ങള്‍ക്ക് നമ്പരും അനുമതിയും നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. മൂന്ന് വര്‍ഷത്തെ തുക മാത്രമെ ഈടാക്കാന്‍ വ്യവസ്ഥയുള്ളൂ എന്നാണ്, സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം അന്വേഷണം നടത്തിയ നഗരകാര്യ റീജണല്‍ ജോയിന്റ് ഡയറക്ടര്‍ ആലപ്പുഴ നഗരസഭയെ അറിയിച്ചത്.

കെട്ടിടങ്ങള്‍ ക്രമവത്കരിക്കാന്‍ കമ്പനി നല്‍കിയ അപേക്ഷയില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒപ്പം നിയമാനുസൃതമായി ലൈസന്‍സ് പുതുക്കി നല്‍കണമെന്നും നഗരസഭയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. 10 കെട്ടിടങ്ങള്‍ അനധികൃതമാണെന്നും 22 കെട്ടിടങ്ങളില്‍ വിസ്തീര്‍ണ്ണത്തില്‍ കുറവ് ഉണ്ടെന്നും നഗരസഭ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 22 കെട്ടിടങ്ങളുടെ കൂട്ടിയ വിസ്തീര്‍ണത്തിന് 2002 മുതലുള്ള കെട്ടിട നികുതിയുടേയും 10 കെട്ടിടങ്ങള്‍ക്ക് 2012 മുതലുള്ള നികുതിയും പിഴയും അടക്കം 2.73 കോടിയാണ് നഗരസഭ അടയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് വാട്ടര്‍ വേള്‍ഡ് കമ്പനി സ!ര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്തത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (55 minutes ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends