Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

റ്റി.പി.ആറിന്റെ എളിമ കണ്ട് ഞ്ഞെളിഞ്ഞ സിങ്കം പിണറായിക്ക് മുന്നിൽ സല്യൂട്ട്; മന്ത്രി ടി.പി. രാമകൃഷണന്റെ എളിമയാർന്ന പെരുമാറ്റം കണ്ട് അത്ഭുതപ്പെട്ട ഐ.ജി ഋഷിരാജ് സിംഗിന്റെ മീശ പിണറായിയെ കണ്ടപ്പോൾ ' റ ' പോലെ വളഞ്ഞു

26 JUNE 2019 07:43 PM IST
മലയാളി വാര്‍ത്ത

ഇത്രയും കാലം എക്സൈസ് മന്ത്രി ടി.പി. രാമകൃഷണന്റെ എളിമയാർന്ന പെരുമാറ്റം കണ്ട് അത്ഭുതപ്പെട്ട ഐ.ജി ഋഷിരാജ് സിംഗിന്റെ മീശ പിണറായിയെ കണ്ടപ്പോൾ ' റ ' പോലെ വളഞ്ഞു. മുഖ്യമന്ത്രിയാണ് സിങ്കത്തിന്റെ പുതിയ മന്ത്രി. റ്റി. പി. വധക്കേസിലെ പ്രതികളോട് കളിക്കാൻ പോയതോടെയാണ് സിങ്കത്തിന്റെ വായടഞ്ഞത്.

തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു നാലു ദിവസം കഴിഞ്ഞിട്ടും അന്വേഷണം ഇഴയുന്നതിന്റെ വിശദാംശങ്ങൾ അന്വേഷിച്ചപ്പോഴാണ് സിങ്കം താളം ചവിട്ടുന്നതായി നാട്ടുകാർക്ക് ബോധ്യപെട്ടത്. ടി.പി. വധക്കേസ്‌ കുറ്റവാളികളായ മുഹമ്മദ്‌ ഷാഫിയില്‍ നിന്നും കൊടി സുനിയില്‍ നിന്നും മൂന്നു ഫോണുകളാണ്‌ കണ്ടെടുത്തത്‌.

ഇത്‌ ഉപയോഗിച്ച്‌ ആരെയൊക്കെ വിളിച്ചു, ആരില്‍നിന്നു കോളുകള്‍ വന്നു എന്നീ കാര്യങ്ങളില്‍ കാര്യമായ അന്വേഷണ പുരോഗതിയുണ്ടായിട്ടില്ല. എന്നാല്‍, അന്വേഷണം ശരിയായ വഴിയില്‍ നീങ്ങുന്നുവെന്നാണ്‌ ജയില്‍ അധികൃതരുടെ നിലപാട്‌. സൈബര്‍ സെല്ലിന്റെ സഹകരണത്തോടെ അന്വേഷണം നടത്തുമെന്നു നേരത്തെ ജയിലധികൃതര്‍ വ്യക്തമാക്കിയിരുന്നു. ജയിലുകളില്‍ വൈകിട്ട്‌ ആറിനുശേഷം കുറച്ചുദിവസത്തേക്ക്‌ തുടര്‍ച്ചയായി പരിശോധന നടത്താനാണ്‌ തീരുമാനം. തൃശൂരില്‍ നിന്നു മൊബൈല്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ടു കൊടി സുനി, മുഹമ്മദ്‌ ഷാഫി, വാസു, മാര്‍ട്ടിന്‍ എന്നിവരെ പൂജപ്പുര ജയിലിലേക്കു മാറ്റിയിരുന്നു. സ്‌ഥിരം തലവേദനയുണ്ടാക്കുന്ന തടവുകാരെ മറ്റു ജയിലുകളിലേക്ക്‌ മാറ്റാനും ആലോചനയുണ്ട്‌. എന്നാൽ ഷാഫി സുനി സഖാക്കൾ വിയൂരിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്. ആരെയൊക്കെ വിളിച്ചു എന്ന് പുറത്തറിഞ്ഞാൽ വിഷയമാകും എന്ന് സിപിഎം നേതാക്കൾക്ക് സംശയമുണ്ട്.

റ്റി പി. കേസിലെ പ്രതികളെ തൊട്ടപ്പോൾ തന്നെ അടുപ്പക്കാർ സിങ്കത്തിന് മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ തന്റെ ജോലി താൻ ചെയ്യുന്നു എന്ന മട്ടിലാണ് സിങ്കം നീങ്ങിയത്. സിങ്കത്തെ ജയിൽ മേധാവിയാക്കിയപ്പോൾ സി പി എമ്മിലെ പല സഖാക്കളും പിണറായിയുടെ നടപടി എടുത്തുചാട്ടമാണെന്ന് സംശയം പ്രകടിപ്പിച്ചതാണ്. എന്നാൽ ബഹ്റ ഉൾപ്പെടെയുള്ളവർ സിങ്കത്തിന് വേണ്ടി നിലകൊണ്ടു. ഏതായാലും പിണറായിയെ സിങ്കം ചതിക്കില്ല.

ജയിലുകളിൽ നിന്നും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ കെട്ടുകെട്ടിക്കുമെന്ന സിങ്കത്തിന്റെ വീരവാദം പലവട്ടം റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. പൂജപ്പുര ജയിലിലേക്ക് റ്റി.പി. കേസ് പ്രതികളെ മാറ്റിയത് മുഖ്യനുമായി കൂടിയാലോചിച്ചാണെങ്കിലും അതിനോട് പിണറായിക്ക് യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായിക്ക് മുന്നിൽ മറ്റൊരു മാർഗവുമുണ്ടായിരുന്നില്ല. ഋഷിരാജിന്റെ നടപടിയോട് പരസ്യമായി യോജിക്കാൻ മാത്രമേ പിണറായിക്ക് കഴിയുമായിരുന്നുള്ളു.

ജയിലിൽ നിന്നും ഫോൺ കണ്ടെത്തുവർക്ക് സമ്മാനം നൽകാമെന്ന് സിങ്കം പ്രഖ്യാപിച്ചെങ്കിലും അനന്തര നടപടികൾ നടക്കാത്തതിൽ പലർക്കും ദുരൂഹതയുണ്ട്. അതേസമയം കൊടി സുനിയുടെ വിധ്വംസക പ്രവർത്തനങ്ങൾക്ക് കൂട്ടുപിടിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കൊടി സുനിയെ പോലുള്ളവരെ പൂർണമായി ഉപേക്ഷിക്കാൻ സി പി എമ്മിന് കഴിയില്ല. കാരണം പല ഓപ്പറേഷനുകളിലും ഇവരെ പാർട്ടി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ജയിലിൽ കിടന്നു പ്രതികൾ സിപിഎം നേതാക്കളെ ഫോണിൽ വിളിച്ചിട്ടുണ്ടെങ്കിൽ അത് കൂടുതൽ അപകടം ആകുമെന്നാണ് സി പി എം കരുതുന്നത്. വിദേശത്ത് കുറ്റകൃത്യം നടത്തുന്നവരുമായി ചേർന്ന് കൊടി സുനി പ്രവർത്തിക്കുന്നുണ്ടെന്ന വിവരവും സി പി എമ്മിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends