സംസ്ഥാനത്തെ കോളേജ് അധ്യാപകര്‍ക്ക് ഏഴാം ശമ്പള വര്‍ദ്ധന നടപ്പാക്കി

സംസ്ഥാനത്തെ കോളജ് അധ്യാപകര്‍ക്ക് യുജിസി ശുപാര്‍ശ പ്രകാരമുള്ള ഏഴാം ശമ്പള വര്‍ധന നടപ്പാക്കി ഉത്തരവിറങ്ങി. അടിസ്ഥാന ശമ്പളത്തിന്റെ 2.67 ഇരട്ടിയാണു വര്‍ധിപ്പിച്ചിട്ടുള്ളത്. 2016 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യം.
അസിസ്റ്റന്റ് പ്രഫസര്‍ക്ക് 10,000 20,000 രൂപ വരെയും അസോഷ്യേറ്റ് പ്രഫസര്‍ക്ക് 25,000 30,000 രൂപ വരെയും വര്‍ധന ലഭിച്ചേക്കും. പരിഷ്‌കരിച്ച ശമ്പളം ഏപ്രില്‍ 1 മുതലാണ് പണമായി ലഭിക്കേണ്ടത്. 2016 ജനുവരി മുതല്‍ മാര്‍ച്ച് 31 വരെയുള്ള കുടിശിക വിതരണം സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്തു മാത്രമേ തീരുമാനിക്കൂ.
"
https://www.facebook.com/Malayalivartha
























