Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

എല്ലാവരും കൈയ്യടിച്ചു... നരേന്ദ്ര മോദിയെ ഗൗനിച്ചില്ല എന്ന കുറ്റം ചുമത്തി യതീഷ് ചന്ദ്രയെ കൂച്ചുവിലങ്ങിടേണ്ടെന്ന് കേന്ദ്രം; വിവാദങ്ങള്‍ക്കിടെ യതീഷ് ചന്ദ്ര നടത്തിയ പ്രസംഗം വൈറലാകുന്നു; പഠിക്കുമ്പോള്‍ തനിക്കു നൂറില്‍ നൂറ് മാര്‍ക്ക് ഒരിക്കലും കിട്ടിയിട്ടില്ല

30 JUNE 2019 10:18 AM IST
മലയാളി വാര്‍ത്ത

More Stories...

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി

കേരളത്തിലെ യുവ ഐപിഎസ് ഓഫീസര്‍മാരില്‍ ഏറ്റവും ശ്രദ്ധേയനാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ കൂടിയായ ജി.എച്ച്.യതീഷ്ചന്ദ്ര. ശബരിമലയില്‍ കെ. സുരേന്ദ്രനെ പൊക്കി അകത്താക്കിയതോടെ വലിയ അരാധകരും ഒരു പോലെ എതിരാളികളുമുണ്ടായി. അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗൗനിച്ചില്ല എന്നാരോപിച്ച് നടപടി വരുമെന്ന സൂചന നല്‍കി. ഇതിന്റെ ഭാഗമായി യതീഷ് ചന്ദ്രയെ തൃശൂരില്‍ നിന്നും മാറ്റുമെന്നു വരെ പ്രചരണമുണ്ടായി. എന്നാല്‍ പോലിസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് തിരുത്തി ഡിജിപി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ സ്ഥാനത്ത് യതീഷ് ചന്ദ്ര തുടരും. യതീഷ് ചന്ദ്രയെ പോലിസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയിരുന്നു. ഇത് റദ്ദാക്കിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അതിനിടെ മോദിയുടെ പേരില്‍ നടപടിയെടുക്കുന്നത് കേന്ദ്രത്തിനും ഷീണമായിരുന്നു. നല്ല ഒരു പോലീസ് ഉദ്യോഗസ്ഥനെ പാട്ടിന് വിടാനാണ് കേന്ദ്രം നോക്കിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഈ നിലപാടെടുത്തതോടെ എല്ലാം ശുഭമായി. 

തൃശൂര്‍ വിയ്യൂര്‍ സബ് ജയിലില്‍ കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ റെയ്ഡുകള്‍ തുടരുന്നതിനിടെയാണ് യതീഷ് ചന്ദ്രയ്ക്ക് സ്ഥലംമാറ്റമുണ്ടായത്. വിയ്യൂര്‍ ജയിലില്‍നിന്ന് ടി പി കേസിലെ പ്രതി ഷാഫി ഉള്‍പ്പടെയുള്ളവരില്‍നിന്ന് മൊബൈല്‍ ഫോണുകളും ജയിലില്‍നിന്ന് കഞ്ചാവടക്കമുള്ള വസ്തുക്കളും പിടിച്ചെടുത്തിരുന്നു. അതോടെ വീണ്ടും യതീത് ചന്ദ്ര താരമായി. 

അതിനിടെ യതീഷ് ചന്ദ്ര തൃശൂര്‍ നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ എസ്എസ്എല്‍സിക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ വിളിച്ച യോഗത്തില്‍ നടത്തിയ പ്രസംഗം എല്ലാവരിലും ചിരി പടര്‍ത്തി. സരസമായ ശൈലിയില്‍ കൂട്ട കൈയ്യടികളോടെയാണ് പ്രസംഗം നീണ്ടത്. 

പ്രളയകാലത്ത് രാവുംപകലും നിര്‍ദേശങ്ങളുമായി തൃശൂരിലെ മന്ത്രിമാര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നെന്നു യതീഷ്ചന്ദ്ര പറഞ്ഞു. ചാക്കു ചുമക്കുന്ന മന്ത്രിമാരെ സ്വന്തം നാടായ കര്‍ണാടകത്തില്‍ കാണില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്‍ട്രോള്‍ റൂമില്‍ കലക്ടര്‍ ടി.വി.അനുപമയ്ക്കും കമ്മിഷണര്‍ക്കും ഒപ്പം തൃശൂരില്‍നിന്നുള്ള മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, എ.സി.മൊയ്തീന്‍, സി.രവീന്ദ്രനാഥ് എന്നിവര്‍ സജീവമായിരുന്നു. പ്രളയത്തിനിടെ സഹായം അഭ്യര്‍ഥിച്ചുള്ള നിരവധി ഫോണ്‍കോളുകള്‍ വരുന്നുണ്ട്. ഓരോ കോളും അറ്റന്‍ഡ് ചെയ്ത് സഹായിക്കാന്‍ മന്ത്രിമാര്‍ രാവുംപകലും കലക്ടര്‍ക്കും കമ്മിഷണര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നു.

ആറാട്ടുപുഴയില്‍ കരുവന്നൂര്‍പുഴ വഴിമാറി ഒഴുകിയപ്പോള്‍ മണല്‍ചാക്ക് ചുമന്നു നാട്ടുകാരെ സഹായിച്ച മന്ത്രി വി.എസ്. സുനില്‍കുമാറിനെക്കുറിനെ മറക്കാനാകില്ല. ഇതുപോലെ ചാക്കു ചുമക്കുന്ന മന്ത്രിമാരെ സ്വന്തം നാടായ കര്‍ണാടകത്തില്‍ കാണില്ല. കൂലിപ്പണിക്കാരന്‍ ചെയ്യേണ്ട ജോലി പോലും നാടിനുവേണ്ടി ചെയ്യാന്‍ തയാറായ മന്ത്രിമാര്‍ കേരളത്തിലേ കാണൂ. നിങ്ങള്‍ ഭാഗ്യം ചെയ്തവരാണ്.

പഠിക്കുമ്പോള്‍ തനിക്കു നൂറില്‍നൂറ് മാര്‍ക്ക് ഒരിക്കലും കിട്ടിയിട്ടില്ലെന്ന് യതീഷ് ചന്ദ്ര തുറന്നുപറഞ്ഞു. നൂറില്‍ 99 മാര്‍ക്കു വരെ ലഭിച്ചിട്ടുണ്ട്. നൂറില്‍ നൂറു മാര്‍ക്ക് കിട്ടുന്നത് അപാരമായ കഴിവു തന്നെയാണ്. ഇങ്ങനെ വിദ്യാര്‍ഥികളെ വിജയിപ്പിച്ചെടുക്കുന്നതില്‍ അധ്യാപകര്‍ക്കും പങ്കുണ്ട്. വെള്ളമൊഴിച്ചു ചെടി നട്ടുവളര്‍ത്തുന്നതു പോലെ അറിവുകള്‍ അധ്യാപകര്‍ കൈമാറിയാണ് വിദ്യാര്‍ഥികളെ വിജയിപ്പിച്ചെടുത്തത്. ഓരോരുത്തരുടെയും ഡിഎന്‍എ വേറെ. ഓരോരുത്തരുടേയും വിരലടയാളം വേറെ. ദൈവം വ്യത്യസ്തരായാണ് ഓരോരുത്തരെയും ജനിപ്പിച്ചത്. അതുകൊണ്ട് നിങ്ങള്‍ ഒരോരുത്തരും വ്യത്യസ്തരായിതന്നെ ജീവിക്കണം. സ്വപ്നങ്ങള്‍ പിന്തുടരണം. അവനവന്റെ കഴിവ് മനസ്സിലാക്കി സ്വപ്നം കാണണം. അതിനായി അധ്വാനം ചെയ്യണം വിദ്യാര്‍ഥികളോട് യതീഷ് ചന്ദ്ര പറഞ്ഞു. ഇതോടെ കൂട്ട കൈയ്യടിയായി. 

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (15 minutes ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (30 minutes ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (43 minutes ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (50 minutes ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (58 minutes ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (1 hour ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (1 hour ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (1 hour ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (7 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (7 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (7 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (7 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (7 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (8 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (8 hours ago)

Malayali Vartha Recommends