എല്ലാം മണി മണിപോലെ... പ്രായപൂര്‍ത്തായാവാറായ ഒരു മകളുണ്ടായിട്ടും 39 കാരിയായ അമ്മ 32 കാരനെ മകളെക്കാളുപരി സ്‌നേഹിച്ചു; തന്റെ ചെയ്തികള്‍ക്ക് മകള്‍ കണ്ണടയ്ക്കായതോടെ മകളെ കണ്ണടപ്പിക്കാന്‍ ഗൂഢ നീക്കം നടത്തി; അവസാനം ഷാള്‍ കുരുക്കി കൊന്നു

കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയുടെ 16 വയസുള്ള മകളുടെ മൃതദേഹം കാമുകന്റെ വീടിനു സമീപത്തെ കിണറ്റില്‍ കല്ലുകെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയതോടെ കേരളം മൊത്തം ഞെട്ടിയിരിക്കുകയാണ്. തിരുവനന്തപുരം നെടുമങ്ങാട് നഗരസഭയിലെ പറണ്ടോട് കുന്നില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മഞ്ജുഷ(39)യുടെ മകള്‍ മീരയുടെ മൃതദേഹമാണ് 19 ദിവസത്തിനു ശേഷം പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കണ്ടെടുത്തത്. മീരയെ കഴുത്തില്‍ ഷാളിട്ട് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. സംഭവം നടന്നത് ജൂണ്‍ 10ന് രാത്രിയാണെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘ സ്ഥിരീകരിച്ചു. മഞ്ജുഷയെയും കാമുകന്‍ അനീഷ് (34) നെയും പിടികൂടിയതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവരെ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഒരമ്മയ്ക്ക് ഇതിന് കഴിയുമോയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പ്രായപൂര്‍ത്തിയെത്താറായ മകളുണ്ടായിട്ടും തന്നേക്കാള്‍ പ്രായം കുറഞ്ഞ കാമുകനുമായുള്ള ആസക്തിയാണ് ആ അമ്മയെ കൊടും ക്രൂരതയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വാടകവീട്ടില്‍ മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നും അനീഷിനെ വിളിച്ചുവരുത്തി മൃതദേഹം ബൈക്കിലിരുത്തി കിണറ്റില്‍ ഉപേക്ഷിച്ചുവെന്നുമാണ് മഞ്ജുഷയുടെ മൊഴി. തഹസില്‍ദാറുടെയും നെടുമങ്ങാട് ഡിവൈ.എസ്.പിയുടെയും സാന്നിദ്ധ്യത്തിലാണ് മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്. ഫോറന്‍സിക് വിഭാഗത്തിലെ ഡോ.ലക്ഷ്മി തെളിവുകള്‍ ശേഖരിച്ചു. ഡിവൈ.എസ്.പി സ്റ്റുവര്‍ട്ട് കീലര്‍,സി.ഐ രാജേഷ്‌കുമാര്‍, എസ്.ഐ സുനില്‍ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. കരിപ്പൂര് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന മീര ഇത്തവണ എസ്.എസ്.എല്‍.സി വിജയിച്ചിരുന്നു.
നെടുമങ്ങാട് നഗരസഭ പറണ്ടോട് കുന്നില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മഞ്ജുഷയുടെ മകള്‍ മീരയുടെ മൃതദേഹമാണ് 19 ദിവസത്തിനുശേഷം പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കണ്ടെടുത്തത്. മഞ്ജുഷയുടെ വാടക വീട്ടില്‍നിന്ന് അഞ്ച് കിലോമീറ്റര്‍മാറി കരിപ്പൂര് കാരാന്തല കുരിശടിക്ക് സമീപം അടച്ചിട്ടിരുന്ന കിണറ്റില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം.
കിണറിനോടു ചേര്‍ന്നുള്ള വീട്ടില്‍ താമസിക്കുന്ന അനീഷും മീരയുടെ അമ്മ മഞ്ജുഷയും ചേര്‍ന്ന് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ തള്ളുകയായിരുന്നു. റോഡരികിലെ കാടുകയറിക്കിടന്ന പുരയിടത്തിലെ 18 അടിയിലധികം ആഴമുള്ള കിണറില്‍ കല്ല് കെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. ഇരുവരും ചേര്‍ന്ന് കുട്ടിയെ ബൈക്കില്‍ കൊണ്ടുവന്ന് കിണറിനു സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം മൂടി മാറ്റി കിണറ്റില്‍ തള്ളുകയും ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു.
മീരയെയും മഞ്ജുഷയെയും കഴിഞ്ഞ 11 മുതല്‍ കാണാനില്ലെന്നു കാട്ടി മഞ്ജുഷയുടെ അമ്മ വത്സല 17ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മഞ്ജുഷയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മീര ഒരു പയ്യനൊപ്പം ഒളിച്ചോടിയെന്നും അവരെത്തേടി താന്‍ തിരുപ്പതിയില്‍പോവുകയാണെന്നും ഇക്കാര്യം പൊലീസില്‍ അറിയിക്കരുതെന്നും മഞ്ജുഷ മാതാപിതാക്കളെ ചട്ടം കെട്ടി. വാടകവീട്ടിലുള്ള സാധനങ്ങളും വസ്ത്രങ്ങളും എടുത്ത് വീടൊഴിയാനും ആവശ്യപ്പെട്ടു. എന്നാല്‍ കരാര്‍ പ്രകാരമുള്ള വാടകക്കാരന്‍ വരാതെ വീടൊഴിയാന്‍ ഉടമ അനുവദിച്ചില്ല. ഇതിനിടെ പൊലീസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കളിയിക്കാവിളയ്ക്കു സമീപം ചെങ്കലില്‍നിന്ന് മഞ്ജുഷയും കാമുകന്‍ അനീഷും വെള്ളിയാഴ്ച പിടിയിലായി. ഇവരോടൊപ്പം കുട്ടി ഇല്ലായിരുന്നു. ചോദ്യം ചെയ്യലിലാണ് മീരയുടെ മൃതദേഹം കിണറ്റിലുണ്ടെന്ന് വെളിപ്പെട്ടത്. എന്തായാലും ഇതോടെ ഒരമ്മയുടെ ക്രൂരത വെളിപ്പെടുകയാണ്.
https://www.facebook.com/Malayalivartha
























