എഴുത്തുകാരനും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയമായിരുന്ന അന്തരിച്ച ഡോ. ഡി.ബാബു പോള്‍ അമ്മയുടെ ഓര്‍മയ്ക്കായി നിര്‍മിച്ച മേരി പോള്‍ മെമ്മോറിയല്‍ ചില്‍ഡ്രന്‍സ് ലൈബ്രറി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

എഴുത്തുകാരനും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയമായിരുന്ന അന്തരിച്ച ഡോ. ഡി.ബാബു പോള്‍ അമ്മയുടെ ഓര്‍മയ്ക്കായി ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തില്‍ നിര്‍മിച്ച മേരി പോള്‍ മെമ്മോറിയല്‍ ചില്‍ഡ്രന്‍സ് ലൈബ്രറി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വായന മരിക്കുന്നുവെന്ന ആശങ്കയുയരുന്ന കാലമാണിത്. പാഠപുസ്തകത്തിനപ്പുറം വായിക്കേണ്ട എന്നു ചിന്തിക്കുന്നവരാണ് ഒരു വിഭാഗം. അവസാനകാലം വരെ വായിക്കുകയും പഠിക്കുകയും ചെയ്ത ഡി.ബാബു പോള്‍ മാതൃകയാണ്.
മനുഷ്യരുടെ നന്മയും ഉയര്‍ച്ചയും ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. അതിനുതകുന്ന ആശയങ്ങളാണ് സമൂഹവുമായി പങ്കുവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു.
https://www.facebook.com/Malayalivartha
























