ഡാൻസ് സ്കൂളിൽ തുടങ്ങിയ സൗഹൃദം പ്രണയത്തിലേയ്ക്ക് വഴിമാറി; ആറുവർഷമായി നിഴലുപോലെ നടന്ന കമുകി അകലം പാലിച്ചതോടെ തീരാത്ത പകയായി; പലതവണ കോളേജിലെത്തി അധിക്ഷേപിച്ചു; ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരിക്കണമെന്ന് തീരുമാനിച്ച് കരുതിക്കൂട്ടി ഇടവഴിയിലെത്തി കുത്തിവീഴ്ത്തി- സ്വയം കഴുത്തറുത്ത് വീണുകിടന്ന പെൺകുട്ടിയെ ചേർന്നുകിടന്നു:- ചോരയൊലിപ്പിച്ച് കിടന്ന ഇരുവർക്കും രക്ഷകയായെത്തിയത് മലയാളി നഴ്സ്

പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയതിന് വിദ്യാര്‍ഥിനിയെ യുവാവ് പട്ടാപ്പകല്‍ കുത്തിപ്പരിക്കേല്‍പ്പിക്കുന്ന ദൃശ്യങ്ങൾ മനുഷ്യ മനഃസാക്ഷിയെ നടുക്കുന്നതിരുന്നു. ആറുവർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. കുറച്ചു കാലമായി അകല്‍ച്ച കാണിച്ചതിനെ തുടര്‍ന്നാണ് സുശാന്ത് പെൺകുട്ടിയെ പലതവണ കുത്തിവീഴ്ത്തി സാഹസം കാണിച്ചത്. ശരീരത്തിൽ 12 കുത്തുകളേറ്റ വിദ്യാർഥിനി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തെ തുടർന്ന് നാട്ടുകാർ തടയുന്നതിനിടെ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സുശാന്തിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കോളേജിൽ നിന്ന് മടങ്ങുന്നതിനിടെ ഇന്നലെ വൈകുന്നേരം ബാഗമ്പള്ളിയിൽ യുവതിയുടെ വീടിനടുത്ത് വച്ചാണ് സംഭവം. സ്കൂട്ടറിലെത്തിയ സുശാന്ത് പെൺകുട്ടിയെ തടഞ്ഞ് നിറുത്തി കത്തി കൊണ്ട് കുത്തുകയായിരുന്നു. അതേസമയം യുവതിയെ നിരന്തരം കുത്തിയ യുവാവിനെ ബുദ്ധിപരമായി നേരിട്ട് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് മലയാളി നഴ്‌സായിരുന്നു. നഴ്‌സിന്റെ ഈ ധീരതക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. മലയാളി നഴ്‌സായ നിമ്മിയാണ് നിര്‍ണായക ഇടപെടല്‍ നടത്തിയത്.
പെണ്‍കുട്ടിയെ 12 തവണ കുത്തിവീഴ്‌ത്തിയ ശേഷം യുവാവ് സ്വന്തം കഴുത്തു മുറിക്കുകയായിരുന്നു. നടുറോഡില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തി വീഴ്‌ത്തുമ്ബോള്‍ കണ്ടു നിന്നവര്‍ അടുത്തേയ്ക്ക് ചെല്ലാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കത്തിവീശി എല്ലാവരേയും പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ ആംബുലന്‍സില്‍ എത്തിയ മലയാളി നഴ്സിന്റെ ഇടപെടല്‍ ഉണ്ടായത്. വളരെ ബുദ്ധിപൂര്‍വ്വമായിട്ടായിരുന്നു നിമി എന്ന മലയാളി നഴ്‌സ് ഇക്കാര്ങ്ങല്‍ കൈകാര്യം ചെയ്തത്
നിമി ഉള്ളാള്‍ കെ.എസ് ഹെഗ്ഡേ മെഡിക്കല്‍ കോളേജിലാണ് പഠിച്ചത്. സംഭവസ്ഥലത്ത് എത്തിയ നിമി ആംബുലന്‍സില്‍ നിന്ന പുറത്തിറങ്ങുമ്ബോള്‍ തന്നെ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അത്രയ്ക്ക് ഭീകരമായിരുന്നു അന്തരീക്ഷം. നിമി അടുത്ത് ചെന്നതോടെ അക്രമി (സുശാന്ത്-24) യുവതിയുടെ ദേഹത്ത് കിടന്നു. എന്നാല്‍ അക്രമിയെ നിമി കൈയില്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ശാന്തമാക്കുന്ന വിധത്തില്‍ സംസാരിച്ചു. ഇതിനിടയില്‍ കണ്ടു നിന്നവരും ഒപ്പം ചേര്‍ന്നു.
തുടര്‍ന്ന് നഴ്സും ചുറ്റുമുണ്ടായിരുന്നവരും ചേര്‍ന്ന് പെണ്‍കുട്ടിയേയും സുശാന്തിനേയും കെ.എസ് ഹെഗ്ഡേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുശാന്ത് അപകടനില തരണം ചെയ്‌തെങ്കിലും പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. നിമിയുടെ ഇടപെടല്‍ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. ദ ക്യൂവാണ് മലയാളി നഴ്‌സിനെ കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വീട്ടില്‍ നിന്ന് ക്ഷേമ ബസ് സ്റ്റാന്റ് ലക്ഷ്യമാക്കി പോവുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം എത്തിയ സുശാന്ത് അവളുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇരുവര്‍ക്കുമിടയില്‍ വഴക്കുണ്ടായി. ഇതോടെ പൊടുന്നനെ കത്തി പുറത്തെടുത്ത സുശാന്ത് പെണ്‍കുട്ടിയെ കുത്തുകയായിരുന്നു. പെണ്‍കുട്ടിക്ക് 12 തവണ കുത്തേറ്റതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കി. അതുവഴി കടന്നുപോകുന്നവര്‍ ആക്രമണം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടും സുശാന്ത് കൂട്ടാക്കിയില്ല. തുടര്‍ന്ന് അയാള്‍ അതേ കത്തികൊണ്ട് തന്റെ ശരീരത്തില്‍ മുറിവേല്‍പ്പിക്കാന്‍ ആരംഭിക്കുകയും തടയാന്‍ വരുന്നവരെ കത്തിവീശി ഭീഷണിപ്പെടുത്തുകയും ചെയ്തു.
ശക്തിനഗര്‍ സ്വദേശിയാണ് സുശാന്ത്. പെണ്‍കുട്ടിയും യുവാവും ഒരേ സ്ഥാപനത്തില്‍ നൃത്തം അഭ്യസിച്ചിരുന്നു. മൂന്നുവര്‍ഷമായി ഇവര്‍ പരിചയക്കാരാണ്. യുവതി എംബിഎ പഠനത്തിന് ചേര്‍ന്ന ശേഷം യുവാവുമായി അകലം പാലിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള പകയില്‍, കുറച്ചുനാള്‍ മുമ്ബ് യുവാവ് കോളജിലെത്തി പെണ്‍കുട്ടിയെ അധിക്ഷേപിച്ചു. ഇതില്‍ യുവാവിനെതിരെ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























