Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ഞെട്ടിപ്പിക്കുന്ന വഴികളേ... സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും ഞെട്ടിപ്പിച്ച് ബിജെപിയിലെത്തിയ അബ്ദുള്ള കുട്ടിയെ മോദിക്കിഷ്ടപ്പെട്ടു; അബ്ദുള്ളക്കുട്ടിയുടെ ലക്ഷ്യം മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പല്ല; കേന്ദ്ര മന്ത്രിയാക്കി മുസ്ലീങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ നീക്കം 

30 JUNE 2019 07:28 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ബിജെപി നേതാക്കളെ ഞെട്ടിപ്പിച്ച് ബിജെപിയിലെത്തിയ എ.പി.അബ്ദുള്ളക്കുട്ടി വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. എല്ലാവരും കരുതിയത് അബ്ദുള്ള കുട്ടിയുടെ ലക്ഷ്യം മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പെന്നായിരുന്നു. എന്നാല്‍ മോദി ലക്ഷ്യം വയ്ക്കുന്നത് അബ്ദുള്ള കുട്ടി എന്ന ചെറിയ മീനിനെ ഇട്ട് വലിയ മീനിനെ എടുക്കുക എന്നുള്ളതാണ്. അതിനുള്ള ഒരുക്കം അബ്ദുള്ളക്കുട്ടി തുടങ്ങി. 

ബിജെപിയില്‍ എത്തിയത് തന്റെ മുജ്ജന്മ സുകൃതമെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. പൊതുരംഗത്ത് തുടരണമെന്ന് ബിജെപി നേതാക്കള്‍ സ്‌നേഹപൂര്‍വം ഉപദേശിച്ചു. പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് നടപടി നേരിടുന്ന ലോകത്തെ ആദ്യത്തെയാളാണ് താനെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. 

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ബുധനാഴ്ചയാണ് അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. മോദിയെ സ്തുതിച്ച് കൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലായിരുന്നു അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. 

താനിപ്പോള്‍ ദേശീയ മുസ്ലിമായി മാറിയെന്ന് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. 

ഇതിന് പിന്നാലെ അബ്ദുള്ളക്കുട്ടിയ്ക്ക് ബിജെപി കേന്ദ്ര നേതൃത്വം കേന്ദ്രമന്ത്രിസ്ഥാനം വാഗാദാനം ചെയ്തതായി റിപ്പോര്‍ട്ടും വന്നു. നേരത്തെ കോണ്‍ഗ്രസില്‍ നിന്നും പുറത്താകുന്നതിന് മുമ്പ് തന്നെ അബ്ദുള്ളക്കുട്ടിയുടെ ബിജെപി ചായ് വ് പുറത്ത് വന്നിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

ബി.ജെ.പിയില്‍ സജീവമാകുന്നതോടെ കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം നല്‍കാമെന്ന് കേന്ദ്ര നേതൃത്വം ഉറപ്പ് നല്‍കിയതായി അബ്ദുള്ളക്കുട്ടിയുമായി അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു. അതേസമയം ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന മഞ്ചേശ്വരത്ത് മത്സരിക്കാന്‍ താത്പര്യമില്ലെന്നും അബ്ദുള്ളക്കുട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലെത്തുന്നതോടെ സംഘടനയ്ക്ക് മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.

ബി.ജെ.പിയില്‍ അംഗത്വം ആവശ്യപ്പെട്ട് സംസ്ഥാന നേതാക്കളെയൊന്നും സമീപിക്കാതെ നേരെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുമുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ചേര്‍ന്ന ബി.ജെ.പി നേതൃയോഗത്തില്‍ ചിലര്‍ അബ്ദുള്ളക്കുട്ടിയെ സംഘടനയില്‍ എടുക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വമാണ് അബ്ദുള്ളക്കുട്ടിക്ക് അംഗത്വം നല്‍കുന്നതിനെ കുറിച്ച് തീരുമാനിക്കേണ്ടതെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്.

രാഷ്ട്രീയത്തിലെ എല്ലാ അടവുകളും പയറ്റിയ ശേഷമാണ് എ.പി.അബ്ദുള്ളക്കുട്ടി സി.പി.എമ്മില്‍ നിന്ന് പുറത്തേക്ക് വരുന്നത്. ഗുജാറത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച തനിക്ക് സി.പി.എമ്മില്‍ നിന്നു നടപടിയുണ്ടാകുമെന്ന് അബ്ദുള്ളക്കുട്ടി അന്നേ കരുതിയാണ്. പുറത്താക്കും മുമ്പ് കോണ്‍ഗ്രസില്‍ അബ്ദുള്ളക്കുട്ടി ഇരിപ്പിടവും ഉറപ്പിച്ചിരുന്നു. സി.പി.എമ്മില്‍നിന്ന് പുറത്തു കടക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വീകരിച്ച അതേ മാര്‍ഗമാണ് കോണ്‍ഗ്രസില്‍ നിന്നു ചാടാനും അബ്ദുള്ളക്കുട്ടി പയറ്റിയത്.

അന്ന് സി.പി.എമ്മിലെ യുവനേതാവായ അബ്ദുള്ളക്കുട്ടി മോദിയെ സ്തുതിച്ചതിന് പിന്നാലെയാണ് സി.പി.എമ്മില്‍ നിന്ന് പുറത്തായത്. 2009ല്‍ ദുബായിലെ ഒരു സ്വകാര്യ ചടങ്ങില്‍ വച്ച് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ വികസനത്തെ വാനോളം പുകഴ്ത്തുകയായിരുന്നു. മോദി ഗാന്ധിജിയുടെ നയങ്ങള്‍ പിന്തുടരുന്നുവെന്ന് പറഞ്ഞതിനാണ് ഇത്തവണ കോണ്‍ഗ്രസില്‍ നിന്ന് പുറത്തായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (11 minutes ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (17 minutes ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (25 minutes ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (30 minutes ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (39 minutes ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (1 hour ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (1 hour ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (1 hour ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (1 hour ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (1 hour ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (1 hour ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (2 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (2 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (2 hours ago)

കൊല്ലം സുധി മരിച്ച അതേ സ്ഥലത്ത്..കാലൻ ലോറി ഈ അപകടത്തിന് 15 മിനിറ്റ് മുൻപ് അവിടെ സംഭവിച്ചത്.. CCTV  (2 hours ago)

Malayali Vartha Recommends