സട കുടഞ്ഞെണീറ്റ് ജേക്കബ് തോമസ്... ജേക്കബ് തോമസ് വിരമിച്ച് ബിജെപിയിലേക്ക് പോകുന്നെന്ന വാര്‍ത്ത വന്നതോടെ സ്വയം വിരമിക്കലിന് തടയിട്ട് സംസ്ഥാനം; വേണ്ടി വന്നാല്‍ മോദിയെ നേരിട്ട് കണ്ട് കടുത്ത തീരുമാനമെടുക്കാന്‍ ജേക്കബ് തോമസ്

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ഇങ്ങനെ ക്രൂശിക്കണോ എന്നാണ് മലയാളികള്‍ ചോദിക്കുന്നത്. ഇത്രയ്ക്കും നല്ലൊരു ഐപിഎസുകാരനെ സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്തിരുത്തേണ്ട കാര്യമുണ്ടോ. അവസാനം മനസ് മടുത്താണ് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ജേക്കബ് തോമസ് തീരുമാനിച്ചത്. അതായത് ജേക്കബ് തോമസ് ബിജെപിയിലേക്ക് പോകുമെന്ന വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ്. ഈ വാര്‍ത്തയ്ക്ക് പിന്നാലെ അതിനും തടയിടുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ജേക്കബ് തോമസിന്റെ വിആര്‍എസിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. സര്‍ക്കാരിനെ വിമര്‍ശിച്ചതിനും സര്‍വീസ് ചട്ടലംഘനത്തിനും സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനാണു ജേക്കബ് തോമസെന്നു കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനം എതിര്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനു വിആര്‍എസ് അനുവദിക്കാന്‍ ചട്ടമില്ല. ജേക്കബ് തോമസിനു മുന്നില്‍ ഇതോടെ സ്വയം വിരമിക്കലിനുള്ള വഴിയടഞ്ഞു.
ജേക്കബ് തോമസിന്റെ വീഴ്ചകള്‍ സമഗ്രമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടാണു കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയത്തിനു കൈമാറിയത്. ഓഖി, പ്രളയം സംഭവങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതും അനുവാദമില്ലാതെ സര്‍വീസ് സ്‌റ്റോറിയെഴുതി ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതും ഗുരുതര ചട്ടലംഘനമായി ചൂണ്ടികാണിക്കുന്നു. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേടില്‍ വിജിലന്‍സ്, െ്രെകംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടും ചേര്‍ത്തിട്ടുണ്ട്.
സംസ്ഥാനത്തിന്റെ നിലപാട് അനുകൂലമല്ലെന്നു തിരിച്ചറിഞ്ഞു ജേക്കബ് തോമസ് ബിജെപിയോടു അടുക്കുന്നുവെന്ന വിലയിരുത്തലിനു പിന്നാലെയാണു ഇടതുസര്‍ക്കാര്‍ നീക്കം. അനുകൂല നിലപാടെടുക്കാനുള്ള സാധ്യത അടച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണു സംസ്ഥാനം കൈമാറിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ മല്‍സരിക്കുന്നതിനാണു ജേക്കബ് തോമസ് സ്വയം വിരമിക്കലിനു അപേക്ഷിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം കേന്ദ്രത്തെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇതിലൊന്നും തീരില്ല. വേണ്ടി വന്നാല്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ഒന്നുകില്‍ കേന്ദ്ര സര്‍വീസില്‍ കയറി അടിയ്ക്ക് തിരിച്ചടി നല്‍കാനാണ് നീക്കം. അല്ലെങ്കില്‍ ഐപിഎസ് വലിച്ചെറിഞ്ഞ് ബിജെപിയില്‍ ചേരും.
കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലത്തോളമായി താന്‍ ആര്‍.എസ്.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന വെളിപ്പെടുത്തലുമായി ജേക്കബ് തോമസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആര്‍.എസ്.എസ് എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ ചിലര്‍ക്ക് തൊട്ടുകൂടായ്മയാണ്. ഇത് പരിഹരിക്കാനായി പ്രവര്‍ത്തിക്കും. ലോകത്തിലെ ഏറ്റവും വലിയ എന്‍.ജി.ഒയാണ് ആര്‍.എസ്.എസ്. 1996ല്‍ മൈസൂരിലെ ഒരു സ്‌കൂളില്‍ വച്ചാണ് ആര്‍.എസ്.എസുമായുള്ള ബന്ധം തുടങ്ങിയത്. ആര്‍.എസ്.എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, മറിച്ച് ഒരു കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് ജേക്കബ് തോമസിന്റെ തുറന്ന് പറച്ചില്‍. ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറുമെന്ന സൂചനകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ താന്‍ സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്ന ആളല്ലെന്നും ജേക്കബ് തോമസ് വിശദീകരിക്കുന്നു. അങ്ങനെ എന്തെങ്കിലും ആഗ്രഹമുണ്ടായിരുന്നെങ്കില്‍ താന്‍ മുഖ്യമന്ത്രി പിണറായി വിജയുമായി അടുത്തുനില്‍ക്കുമായിരുന്നു. പിണറായിയുമായി അടുത്ത് നിന്നാല്‍ സ്ഥാനമാനങ്ങള്‍ കിട്ടുമെന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഇവിടെയുണ്ട്. അത്തരത്തില്‍ നിരവധി ഉദ്യോഗസ്ഥരെ എനിക്ക് അറിയാം. എന്നാല്‍ താനും പിണറായിയുമായി തെറ്റിയിട്ടില്ലെന്നും അദ്ദേഹവുമായി നല്ല ബന്ധമാണുള്ളതെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























