പ്ലസ്‌വണ്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ഫലം നാളെ

പ്ലസ്‌വണ്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ഫലം തിങ്കളാഴ്ച രാവിലെ പത്ത് മുതല്‍ പ്രവേശനം സാധ്യമാകത്തക്കവിധം അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.inല്‍ പ്രസിദ്ധപ്പെടുത്തും. TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പും യോഗ്യതാസര്‍ട്ടിഫിക്കറ്റ്,ടിസി, സ്വഭാവസര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകള്‍ എന്നിവയുടെ അസ്സലുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂള്‍/കോഴ്‌സില്‍ ജൂലൈ മൂന്നിന് വൈകിട്ട് നാലിനു പ്രവേശനം നേടണം.
ട്രാന്‍സ്ഫറിനു ശേഷമുള്ള വേക്കന്‍സിയോടൊപ്പം പത്ത് ശതമാനം മാര്‍ജിനല്‍ വര്‍ധനവിലൂടെയുണ്ടാകുന്ന സീറ്റുകളും ചേര്‍ന്ന വേക്കന്‍സി മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ജൂലൈ രണ്ടിന് രാവിലെ പത്തിന് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അവസാന അലോട്ട്‌മെന്റിലും അപേക്ഷ നല്‍കിയിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്ക് പരിഗണിക്കുന്നതിന് നിലവിലുള്ള അപേക്ഷ പുതുക്കണം. നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും മാറ്റിനല്‍കാം.
സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്‌കൂള്‍/ കോമ്പിനേഷനുകള്‍ മാത്രമേ ഓപ്ഷനുകളായി തിരഞ്ഞെടുക്കുവാന്‍ കഴിയുകയുള്ളൂ. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ജൂലൈ നാലിന് വൈകിട്ട് നാലുവരെ പുതുക്കല്‍ ഫോം സമര്‍പ്പിക്കാം.
"
https://www.facebook.com/Malayalivartha
























