Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ആദ്യ ഭർത്താവ് ഉപേക്ഷിച്ചതിന് പിന്നാലെ മറ്റൊരു വിവാഹം; മടുത്തതോടെ നോട്ടമിട്ടത് കുട്ടിക്കാമുകനെ:- മകൾ തടസമായതോടെ ഇരുവരും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ബൈക്കിലിരുത്തി അഞ്ച് കിലോമീറ്ററോളം അകലെ കാരാന്തലയില്‍ കാമുകന്റെ വീടിനോട് ചേർന്ന കിണറ്റില്‍ തള്ളി- വെള്ളത്തില്‍ പൊങ്ങിവരാതിരിക്കാന്‍ മൃതദേഹത്തില്‍ സിമന്റ് കട്ടകള്‍ കെട്ടി, കിണര്‍ വലയിട്ടു മൂടി...

30 JUNE 2019 02:23 PM IST
മലയാളി വാര്‍ത്ത

അമ്മയുടെയും കാമുകന്റെയും കൈകൾകൊണ്ട് ഞെരിഞ്ഞമർന്ന് ജീവൻ നഷ്ടപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനി മീരയുടെ കൊലപാതകത്തില്‍ നടുങ്ങിയിരിക്കുകയാണ് ഒരു നാട് മുഴുവൻ. കൊലപാതകം ഒളിപ്പിക്കാന്‍ മീരയുടെ അമ്മ പറഞ്ഞ നുണക്കഥകളും നാട്ടുകാരെ അമ്പരപ്പിച്ചു. അകാരണമായി അനീഷ് മീരയെ വഴക്ക് പറഞ്ഞതിലുള്ള മനോവിഷമം കൊണ്ട് മീര വാടക വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് മഞ്ജുഷ പൊലീസിനോട് പറഞ്ഞത്.

പത്താം തീയതി നടന്ന സംഭവത്തിനുശേഷം മീരയുടെ മൃതദേഹം ബൈക്കില്‍ നടുക്ക് ഇരുത്തി മഞ്ജുഷയും അനീഷും ചേര്‍ന്ന് ഓടിച്ച്‌ അഞ്ച് കിലോമീറ്ററോളം അകലെ കാരാന്തലയില്‍ അനീഷിന്റെ വീട്ടിന് ചേര്‍ന്നുള്ള പുരയിടത്തിലെ കിണറ്റില്‍ തള്ളുകയായിരുന്നു. വെള്ളത്തില്‍ പൊങ്ങിവരാതിരിക്കാന്‍ മൃതദേഹത്തില്‍ സിമന്റ് കട്ടകള്‍ വച്ചുകെട്ടുകയും ചെയ്തു. കിണറ്റിന് മുകളിലെ വല മാറ്റി മൃതദേഹം തള്ളിയ ശേഷം കിണര്‍ വീണ്ടും വലയിട്ടു മൂടി.

നാട്ടുകാര്‍ പതിവായി സഞ്ചരിക്കുന്ന പ്രദേശത്തെ കിണറ്റില്‍ ഇരുപതു ദിവസത്തോളം ആരുമറിയാതെ മീരയുടെ മൃതദേഹം കിടന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാട്ടുകാര്‍ അറിഞ്ഞത്. അമ്മയ്‌ക്കൊപ്പം മീരയും എവിടെയോ യാത്ര പോയെന്നാണ് അയല്‍വക്കത്തുള്ളവരും കരുതിയിരുന്നത്. അനീഷ് അവിവാഹിതനാണ്. മഞ്ജുഷയുടെ ആദ്യ ഭര്‍ത്താവ് മരിച്ചുപോയിരുന്നു. ഇതിനു ശേഷമാണ് അനീഷുമായി അടുപ്പത്തിലായത്. കരുപ്പൂര്‍ ഹൈസ്‌ക്കൂളിലെ പത്താംക്ലാസ് പരീക്ഷയില്‍ മികച്ച മാര്‍ക്കു നേടിയാണ് മീര വിജയിച്ചത്. അച്ഛന്‍ മരിച്ചതോടെ കൂടുതല്‍ സമയവും മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പമായിരുന്നു കൂടുതലും മീര കഴിഞ്ഞിരുന്നത്. 10ാം തീയതിയാണ് മീരയെ കാണാതായത്. കൊലപാതകം നടന്നതും അന്നുതന്നെയാണെന്നാണ് പൊലീസ് കരുതുന്നത്

വീടിനുള്ളിൽ തൂങ്ങി മരിച്ച മീരയുടെ മൃതദേഹം ബൈക്കിലിരുത്തി കാരാന്തല കുരിശടിക്കു സമീപമുള്ള കിണറ്റിൽ രാത്രി കൊണ്ടിടുകയായിരുന്നുവെന്നാണ് ‌അമ്മയും കാമുകനും പൊലീസിനോടു പറഞ്ഞത്. എന്നാൽ രാവിലെ പൊലീസിനോടു പറഞ്ഞ ഈ നുണകൾക്ക് അധികം ആയുസ്സുണ്ടായില്ല. കഴുത്തു ഞെരിച്ചാണ് മീരയെ കൊലപ്പെടുത്തിയതെന്ന് ഉച്ചതിരിഞ്ഞ് പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമാവുകയായിരുന്നു. മകൾ മീരയെ കാണാതായെന്നു മഞ്ജുഷ അമ്മ വൽസലയോടു പറയുന്നത് 11–ാം തീയതിയാണ്. തമിഴ്നാട്ടിൽ ആരുടെയോ ഒപ്പം പോയ മകളെ കണ്ടെത്താൻ താനും പോവുകയാണെന്നും ഈ വിവരം ആരോടും അറിയിക്കരുതെന്നും അമ്മയോടു പറഞ്ഞാണ് മഞ്ജുഷ അനീഷിനൊപ്പം നാടുവിടുന്നത്. തുടർന്ന് ഇരുവരും നാഗർകോവിലിൽ വാടകയ്ക്ക് വീട് എടുത്തു താമസം തുടങ്ങി. പഴയ സിം കാർഡുകളും ഉപേക്ഷിച്ചു.

ദിവസങ്ങളായി ഫോണിൽ മകളെയും കിട്ടാതായതോടെ പരിഭാന്ത്രിയിലായ വത്സല മകളെയും ചെറുമകളേയും കാണാനില്ലെന്നു പറഞ്ഞ് 17നു നെടുമങ്ങാട് പൊലീസിൽ പരാതി നൽകി. ഇതിനിടെ പുതിയ സിം ഇട്ട ഫോൺ അനീഷും മഞ്ജുഷയും ഉപയോഗിക്കാൻ തുടങ്ങിയതോടെ ഫോണിന്റെ വിശദാംശങ്ങൾ വച്ച് പൊലീസ് ലൊക്കേഷൻ കണ്ടെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്. വസ്ത്രങ്ങൾ കണ്ടാണ് മൃതദേഹം മുത്തച്ഛൻ രാജേന്ദ്രൻ തിരിച്ചറിഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (53 minutes ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (1 hour ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (1 hour ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (1 hour ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (1 hour ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (1 hour ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (2 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (2 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (2 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (2 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (2 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (2 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (2 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (2 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (3 hours ago)

Malayali Vartha Recommends