പൊലീസ് സേനയില്‍ തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

പൊലീസ് സേനയില്‍ തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സേനയില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിക്കരുത്. ഒറ്റപ്പെട്ട വ്യക്തികള്‍ ചെയ്യുന്ന തെറ്റുകള്‍ സേനക്ക് കളങ്കമുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മാര്‍ഥമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും.
തെറ്റുകാരെ സംരക്ഷിക്കില്ല. സേനയിലെ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നെടുങ്കണ്ടം കസ്റ്റഡി മരണത്തിന് ശേഷം ഇതാദ്യമായാണ് പൊലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ രാജ്കുമാര്‍ മരിച്ചതോടെയാണ് പൊലീസിനെതിരായ വിമര്‍ശനങ്ങള്‍ വീണ്ടും ശക്തമായത്.
പൊലീസിനുണ്ടാവുന്ന തുടര്‍ച്ചയായ വീഴ്ചക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്‌കൂള്‍/ കോമ്പിനേഷനുകള്‍ മാത്രമേ ഓപ്ഷനുകളായി തിരഞ്ഞെടുക്കുവാന്‍ കഴിയുകയുള്ളൂ. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ജൂലൈ നാലിന് വൈകിട്ട് നാലുവരെ പുതുക്കല്‍ ഫോം സമര്‍പ്പിക്കാം.
https://www.facebook.com/Malayalivartha
























