പുലിവാല്‍ പിടിക്കുന്നു... വിദഗ്ധമായ പ്ലാനിലൂടെ ജയില്‍ ചാടി ഭിക്ഷ യാചിച്ച് ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെട്ട സന്ധ്യയും ശില്‍പയും വീണ്ടും പോലീസിനെ വെള്ളം കുടുപ്പിക്കുന്നു; ഇവരുടെ അറസ്റ്റ് നിയമ വിരുദ്ധം

ജയില്‍ചാടിയ സന്ധ്യയും ശില്‍പമോളും പോലീസിനെ വെള്ളം കുടിപ്പിക്കാന്‍ തുടങ്ങിയിട്ട് ദിവസമേറെയായി. അവസാനം ജയില്‍ ചാടിയതിന്റെ പേരില്‍ ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡും ചെയ്തു. ഇതിന് പിന്നാലെ ഇവരെ അറസ്റ്റ് ചെയ്ത പോലീസുകാരും പതറുകയാണ്.
ഇവരുടെ പേരിലുള്ള കേസും അറസ്റ്റും പോലീസിന് പറ്റിയ വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്. റിമാന്‍ഡ് ചെയ്യാന്‍ മതിയായ കുറ്റങ്ങള്‍ കേസില്‍ ഉള്‍പ്പെടുന്നില്ല. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായായിരുന്നു അറസ്റ്റും റിമാന്‍ഡും. ഇതോടെ അറസ്റ്റ് ചെയ്തവരും റിമാന്‍ഡിനുവേണ്ടി ശ്രമിച്ചവരുമൊക്കെ പുലിവാലു പിടിച്ചതുപോലെയായി.
2018 ലെ സി.ആര്‍.പി.സി. 41 (എ) ഭേദഗതി പ്രകാരം ഏഴു വര്‍ഷത്തിനുമുകളില്‍ തടവുശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ മാത്രമേ റിമാന്‍ഡ് ചെയ്യാന്‍പാടുള്ളൂ. അറസ്റ്റും റിമാന്‍ഡും അത്യാവശ്യമാണെന്നു കോടതിയെ ബോധ്യപ്പെടുത്തുന്നതരത്തില്‍ പ്രത്യേക ഹര്‍ജിയും പോലീസ് സമര്‍പ്പിക്കണം.
സന്ധ്യയെയും ശില്‍പമോളെയും റിമാന്‍ഡ് ചെയ്ത കുറ്റങ്ങള്‍ ഏഴുവര്‍ഷത്തിലധികം തടവ് ലഭിക്കുന്നവയല്ല. മുക്കുപണ്ടം പണയംവച്ചതും വീട്ടുടമയുടെ മോതിരം നഷ്ടപ്പെട്ടതുമാണ് ഇവര്‍ക്കെതിരെയുള്ള കേസ്. 2010ലെ സി.ആര്‍.പി.സി. നിയമത്തില്‍ വരുത്തിയ ഭേദഗതിയിലാണു നിയമവിരുദ്ധമായ അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
മജിസ്‌ട്രേറ്റിന്റെ ഉത്തരവില്ലാതെ അറസ്റ്റ് ചെയ്യണമെങ്കില്‍ താഴെ പറയുന്ന കാരണങ്ങള്‍ പോലീസ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടിരിക്കണം, വീണ്ടും കുറ്റകൃത്യം ചെയ്യാന്‍ സാധ്യതയുണ്ടായിരിക്കണം, കുറ്റാന്വേഷണത്തിന് അറസ്റ്റ് അനിവാര്യമായിരിക്കണം, തെളിവ് നശിപ്പിക്കുകയോ ഒളിവില്‍ പോകുകയോ ചെയ്യാന്‍ സാധ്യതയുണ്ടായിരിക്കണം, കേസില്‍ ബന്ധപ്പെട്ടവരെ ഭീഷണിപ്പെടുത്തുന്ന ആളായിരിക്കണം, അറസ്റ്റിന്റെ കാരണം പ്രത്യേകമായി വിശദീകരിച്ച് എഴുതി മജിസ്‌ട്രേറ്റിനു നല്‍കിയിരിക്കണം.
ഇതൊന്നും ചെയ്യാതെയാണ് പോലീസ് ഈ സ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. സ്ത്രീപക്ഷ സംഘടനകളോ വനിതാ കമ്മിഷനോ ഇനിയും ഇടപെട്ടിട്ടില്ല. സോഷ്യല്‍ മീഡിയയിലടക്കം ഈ അറസ്റ്റിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.
ഇതിനിടെ വനിതകള്‍ ജയില്‍ ചാടിയ സംഭവത്തില്‍ മൂന്നു ജീവനകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. ജയില്‍ സൂപ്രണ്ട്, രണ്ടു ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ജയില്‍ ഡി.ഐ.ജി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ വീഴ്ച്ച പറ്റിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.
ജയിലിലെ സുരക്ഷ അവലോകനം ചെയ്യുന്നതിലും വീഴ്ച വന്നതായി കണ്ടെത്തിയിട്ടുണ്ട്. നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് ജയില്‍ ഡി.ജി.പി ഋഷിരാജ്‌സിങിനു കൈമാറി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകും. മോഷണക്കേസിലും, മുക്കുപണ്ടം പണയംവയ്ക്കാന്‍ ശ്രമിച്ച കേസിലും പ്രതികളായ സന്ധ്യ, ശില്‍പ്പ എന്നിവരാണ് ജയില്‍ ചാടിയത്. ഇവരെ പിടികൂടിയ പോലീസ് സംഘത്തിന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റാ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























