കാരുണ്യ പദ്ധതി നിര്‍ത്തലാക്കരുതെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ കാരുണ്യപദ്ധതി നിര്‍ത്തലാക്കുന്നതിനെതിരെ കേരളാ കോണ്‍ഗ്രസ്സ് (എം) ആഭിമുഖ്യത്തില്‍ നാളെ രാവിലെ 9 മണിമുതല്‍ കേരള കോണ്‍ഗ്രസ് എം എല്‍ എമാരായ റോഷി അഗസ്റ്റിന്‍ ഡോ.എന്‍.ജയരാജ് എന്നിവരുടെ നേതൃത്വത്തില്‍ ഉപവാസസമരം സംഘടിപ്പിക്കുന്നു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും തിളക്കമാര്‍ന്ന പരിപാടികളില്‍ ഒന്നായിരുന്നു ധനകാര്യ മന്ത്രിയായിരുന്ന കെ എം മാണി ആവിഷ്‌കരിച്ച കാരുണ്യ പദ്ധതി. ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ചികിത്സാസഹായം ഇടനിലക്കാരന്റെ ആവശ്യമില്ലാതെ ലഭിക്കുന്ന ജനകീയ ആരോഗ്യ പദ്ധതിയായിരുന്നു കാരുണ്യ ബെനവലന്റ് ഫണ്ട് .
ജൂണ്‍ 30 മുതല്‍ കാരുണ്യ ചികിത്സാ പദ്ധതി അവസാനിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കേരളാ കോണ്‍ഗ്രസ്സ് (എം) സമര രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























