ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്

കാറിന്റെ മുൻഭാഗം പൂർണ്ണമായും ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. ഒടുവിൽ അഗ്നിരക്ഷാസേന വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്ന വിദ്യാർഥികളെ പുറത്തെടുത്തത്.വലിയ ശബ്ദം കേട്ടാണ് പ്രദേശവാസികൾ അപകടസ്ഥലത്തേക്ക് ഓടിയെത്തിയത്. കാറിനുള്ളിലെ കാഴ്ചകൾ അങ്ങേയറ്റം ഭയാനകമായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നാട്ടുകാർ പറഞ്ഞു. അപകടത്തിന്റെ തീവ്രതയിൽ വിദ്യാർഥികളുടെ മുഖം പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ചോരയിൽ കുളിച്ചുകിടന്ന ശരീരങ്ങൾ അതിസാഹസികമായാണ് പുറത്തെടുത്തത്.ഇടിയുടെ ശക്തി വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന മറ്റൊരു വിവരവും ദൃക്സാക്ഷികൾ പങ്കുവെച്ചു. ലോറിയുടെ പിന്നിലേക്ക് കാർ അതിശക്തമായി ഇടിച്ചുകയറിയപ്പോൾ കാറിലുണ്ടായിരുന്ന ഒരു വിദ്യാർഥി തെറിച്ച് ലോറിയുടെ പുറത്തേക്കാണ് വീണത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.സംവിധാനങ്ങളുടെ തികഞ്ഞ പരാജയമാണ് ഈ അപകടമെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു. നിർമ്മാണം നടക്കുന്ന ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്ന കർശന നിയമമുള്ളപ്പോഴാണ് ചരക്കുലോറി ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ തന്നെ നിർത്തിയിട്ടത്. ഇതിന് പുറമെ ഡൈവേർഷൻ ബോർഡുകൾ ഇല്ലാതിരുന്നതും വലിയൊരു സുരക്ഷാ വീഴ്ചയാണ്.നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ഉൾപ്പെടെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കാറിൽനിന്ന് യുവാക്കളെ പുറത്തെടുത്തത്. അഗ്നിരക്ഷാ സേനയെത്തിയശേഷം കാർ വെട്ടിപ്പൊളിച്ചാണ് രണ്ടുപേരെ പുറത്തെടുക്കാൻ കഴിഞ്ഞത്. എട്ടു മൃതദേഹങ്ങളും തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോയി.
പനമ്പിക്കുന്ന് സെന്ററിൽനിന്ന് മൂന്നുപീടിക ബൈപാസ് തുടങ്ങുന്ന സ്ഥലംവരെ മാത്രമേ ഹൈവേയിലൂടെ വണ്ടികൾ പോകുകയുള്ളൂ. ഇവിടെനിന്ന് വാഹനങ്ങൾ സർവീസ് റോഡിലേക്കു മാറണം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇവിടെ മുന്നറിയിപ്പുബോർഡുകൾ ഉൾപ്പെടെയുള്ള അറിയിപ്പുകളൊന്നുമില്ല. കോൺക്രീറ്റുപയോഗിച്ചുള്ള ചെറിയ ഭിത്തി സ്ഥാപിച്ച് ചെറുതായി തടസ്സമുണ്ടാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇതിലിടിച്ച് രണ്ടാഴ്ചമുൻപും അപകടമുണ്ടായിട്ടുണ്ട്. സൂചനാബോർഡുകളില്ലാത്തതുകാരണം ഭിത്തിയിൽ വന്നിടിച്ച കാറിലെ രണ്ടുപേർക്കാണ് അന്നു പരിക്കേറ്റത്. വെള്ളിയാഴ്ച അർധരാത്രിയിലെ ദുരന്തത്തിന് തൊട്ടുമുൻപായി മറ്റൊരു കാർ അപകടത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായി നാട്ടുകാർ പറയുന്നു. ഈ കോൺക്രീറ്റ് ഭിത്തിക്കു പിറകിലായാണ് ലോറി നിർത്തിയിട്ടിരുന്നത്. ഗുരുവായൂരിൽനിന്ന് കൊടുങ്ങല്ലൂരിലേക്കുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന അതേദിശയിൽ പാർക്ക് ചെയ്ത ലോറി കാണാത്തതാകാം അപകടത്തിനുകാരണമെന്നു പറയുന്നു.
അനധികൃതമായി മൂന്നു ലോറികൾ അപകടസമയത്ത് ഇവിടെ പാർക്ക് ചെയ്തിരുന്നു. അപകടത്തിനു പിന്നാലെ ഇതിൽ രണ്ടു ലോറികളുമായി ഡ്രൈവർമാർ സ്ഥലംവിട്ടു.ലോറിയുടെ പിന്നിൽവന്നിടിച്ച കാർ പൂർണമായും തകർന്നുതരിപ്പണമായി. അടിയിലേക്ക് ഇടിച്ചുകയറിയ കാർ കയറുകെട്ടി വലിച്ചു പുറത്തെടുത്താണ് യാത്രക്കാരെ പുറത്തെടുത്തത്. എട്ടുപേരിൽ ഒരാൾക്കുമാത്രമാണ് നേരിയ മിടിപ്പുണ്ടായിരുന്നത്. ആശുപത്രിയിലെത്തുംമുൻപ് അയാളും മരിച്ചു.ദിണ്ടിഗലിലെ പി.എസ്‍.എൻ.എ. എൻജിനീയറിങ് കോളേജ് വിദ്യാർഥികൾതന്നെയാണ് കാറിലുണ്ടായിരുന്നതെന്നാണ് ഏറക്കുറെ ഉറപ്പിക്കുന്നത്. ഐ.ഡി. കാർഡിനുപുറമേ, ഏതാനും ബാഗുകളും കിട്ടിയിട്ടുണ്ട്. വാഹനമുടമയെ പോലീസ് കണ്ടെത്തി. പരിചയമുള്ള വിദ്യാർഥികളിൽ ഒരാൾ ചോദിച്ചതിനെത്തുടർന്നാണ് വാഹനം നൽകിയതെന്ന് ഇദ്ദേഹം പറയുന്നു. പക്ഷേ, എങ്ങോട്ടാണ് യാത്രയെന്ന് അറിയിച്ചിരുന്നില്ല.ടൂർ പോയതാകാമെന്നാണ് സംശയിക്കുന്നത്. പരിവാഹൻ സൈറ്റിൽ നമ്പർ പരിശോധിച്ചപ്പോൾ ഒരുമാസംമുൻപുമാത്രം രജിസ്ട്രേഷൻ നടന്ന വാഹനമാണിതെന്ന് കണ്ടെത്തി. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനമാണിത്.
https://www.facebook.com/Malayalivartha



























