പീരുമേട് കസ്റ്റഡി മരണം... മരിച്ച രാജ്കുമാറിന്റെ കുടുംബം ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണും, സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരമിരിക്കുമെന്ന് കുടുംബം

പീരുമേട് കസ്റ്റഡി മര്‍ദനത്തില്‍ മരിച്ച രാജ്കുമാറിന്റെ കുടുംബം ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണും. രാജ്കുമാറിന്റെ അമ്മയും ഭാര്യയും അളിയന്‍ ആന്റണിയുമാണ് മുഖ്യമന്ത്രിയെ കാണാനായി എത്തുന്നത്. സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരമിരിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരേ ക്രിമിനല്‍ക്കേസ് എടുക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.കുമാര്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ഉരുട്ടലിനു വിധേയനായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ന്യൂമോണിയയാണു മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഹാരവും വെള്ളവും ലഭിക്കാതെയുള്ള ക്രൂരമര്‍ദ്ദനം ന്യുമോണിയയിലേക്കു നയിക്കുമെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്കുമാറിന്റെ തുടയിലും കാല്‍വെള്ളയിലും മുറിവുകളും ചതവുകളും അടക്കം 22 പരിക്കുകളുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇവയില്‍ 15 എണ്ണം മുറിവുകളാണ് ബാക്കിയുള്ളവ ചതവുകളും.
തുടമുതല്‍ കാല്‍പാദം വരെയുള്ള ഭാഗത്ത് അസ്വാഭാവികമായ നാല് വലിയ ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിരലുകള്‍ക്കും പരിക്കേറ്റു. തുടയുടെ പിന്‍ ഭാഗത്താണ് ചതവുകളുള്ളതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴോളം ചതവുകളുണ്ട്. കൂടാതെ, നാല് വാരിയെല്ലുകള്‍ക്കും പൊട്ടലേറ്റിട്ടുണ്ട്. മുഖ്യമന്ത്രിയില്‍ നിന്ന് അനുഭാവപൂര്‍ണ്ണമായ മറുപടി ലഭിച്ചില്ലെങ്കില്‍ നാളെ മുതല്‍ കുടുംബം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കും.
https://www.facebook.com/Malayalivartha



























