Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

തപ്പിത്തടഞ്ഞ കളി... ഇംഗ്ലണ്ട് ഉയര്‍ത്തിയ 337 എന്ന കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ ഇന്ത്യയ്ക്ക് പ്രായസമാകുമായിരുന്നില്ല; വ്യക്തമായ ഗെയിന്‍ പ്ലാനോടെ വിക്കറ്റ് വീണാലും റണ്‍റേറ്റ് നിലനിര്‍ത്തുക എന്ന തന്ത്രം നോക്കിയില്ല; തപ്പിത്തടഞ്ഞ് നിന്ന് ഔട്ടാകാതെ നോക്കിയത് വിനയായി; വമ്പന്‍ സ്‌കോര്‍ നേരിടുമ്പോള്‍ ആദ്യ ഓവറുകള്‍ കളഞ്ഞ് കുളിച്ചതിന് നല്‍കേണ്ടി വന്നത് വലിയ വില

01 JULY 2019 10:50 AM IST
മലയാളി വാര്‍ത്ത

ഇന്നലത്തെ ഇന്ത്യ ഇംഗ്ലണ്ട് മത്സരം പാകിസ്ഥാനെ സംബന്ധിച്ച് സുപ്രധാനമായിരുന്നു. ഇന്ത്യ ജയിക്കണമെന്ന് ബദ്ധസത്രുക്കളായ പാകിസ്ഥാന്‍ മനമുരുകി പ്രാര്‍ത്ഥിച്ച ദിവസമാണ്. ഇന്ത്യ ജയിച്ചാല്‍ മാത്രമേ ഇംഗ്ലണ്ട് സെമിയില്‍ നിന്നും പുറത്ത് പോകുകയുള്ളൂ. അങ്ങനെ വരുമ്പോള്‍ പോയിന്റ് നിലയില്‍ പുറകിലുള്ള പാകിസ്ഥാന് കയറി വരാം. എന്നാല്‍ ജയിക്കാമായിരുന്ന കളിയില്‍ തോറ്റതിനാല്‍ ഇന്ത്യക്കാരേക്കാള്‍ പാകിസ്ഥാന്‍കാര്‍ വലിയ വിഷമത്തിലാണ്. ഇന്ത്യ മനപൂര്‍വം തോറ്റുകൊടുത്തെന്നാണ് അവര്‍ കരുതുന്നത്. പാകിസ്ഥാന്‍ സെമിയില്‍ വരാതിരിക്കാന്‍ ഇന്ത്യ തോറ്റ് കൊടുക്കുമെന്ന് നേരത്തെ തന്നെ പ്രവചനങ്ങളുണ്ടായിരുന്നു. 

അതേസമയം ഇതുപോലൊരു കളി ആരാധകര്‍ ഒട്ടും പ്രതീക്ഷിച്ചില്ല. 337 എന്ന കൂറ്റന്‍ സ്‌കോര്‍ ജന്മനാട്ടില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയപ്പോള്‍ തന്നെ ഇന്ത്യ പേടിച്ചു പോയി. അവരുടെ കിറുകൃത്യം ബൗളിംഗിലും ഫീല്‍ഡിംഗിലും പേടിച്ചു. അവസാനം തോല്‍വിയില്‍ കലാശിച്ചു. റണ്ണൊന്നും നേടാതെ രാഹുല്‍ ആദ്യം ഔട്ടായതോടെ കോഹ്ലിയും രോഹിത് ശര്‍മ്മയും പതുക്കെയാണ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. എന്നാല്‍ കോഹ്ലി ഔട്ടായതോടെ ആഞ്ഞടിച്ച് രോഹിത് ശര്‍മ്മ സെഞ്ച്വറി നേടി. തുടര്‍ന്ന് വന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ പന്ത് മികച്ച കളി പുറത്തെടുത്തു. ഹാര്‍ദിക് പാണ്‌ഡൈ ആഞ്ഞടിച്ചു. പന്ത് പുറത്തായതോടെ ധോണി മികച്ച പിന്തുണ നല്‍കി. വലിയ അടിക്ക് മുതിര്‍ന്ന് ഹാര്‍ദിക് പാണ്‌ഡേ ഔട്ടായി. അവസാനം വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും കഴിഞ്ഞില്ല. പാണ്‌ഡെ ഔട്ടായതോടെ അവസാന ഓവറുകളിലും ധോണിയും ജാവേദും ഇഴച്ചില്‍ തുടര്‍ന്നതോടെ പരാജയം പൂര്‍ത്തിയായി. 31 റണ്ണിനാണ് പരാജയം. ഇന്ത്യയ്ക്ക് 306 റണ്ണെടുക്കാനേ സാധിച്ചുള്ളൂ.

പുതിയ ജെഴ്‌സിയില്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് പഴയ വീര്യം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ലോകകപ്പ് ക്രിക്കറ്റില്‍ അപരാജിതരായി കുതിച്ച മുന്‍ ചാമ്പ്യന്മാര്‍ ആദ്യ തോല്‍വി നുണഞ്ഞു. ബെര്‍സ്‌റ്റോയുടെ സെഞ്ചുറിക്ക് ഈ ലോകകപ്പിലെ മൂന്നാം സെഞ്ചുറി കൊണ്ട് രോഹിത് ശര്‍മ മറുപടി നല്‍കിയെങ്കിലും ആതിഥേയരായ ഇംഗ്ലണ്ടിനോട് 31 റണ്‍സിന് തോല്‍ക്കാനിയിരുന്നു ഓറഞ്ച് ജെഴ്‌സിയിലിറങ്ങിയ ഇന്ത്യയുടെ വിധി. 1992നുശേഷം ഇതാദ്യമായാണ് ലോകകപ്പില്‍ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തുന്നത്. സെഞ്ചുറി നേടുകയും മികച്ച ഫീല്‍ഡിങ് പ്രകടനം പുറത്തെടുക്കുകയും ചെയ്ത ജോണി ബെയര്‍സ്‌റ്റോയാണ് മാന്‍ ഓഫ് ദി മാച്ച്.

തോറ്റെങ്കിലും ഏഴ് കളികളില്‍ നിന്ന് 11 പോയിന്റുമായി ഇന്ത്യ രണ്ടാമതാണ്. ഇംഗ്ലണ്ട് 10 പോയിന്റുമായി നാലാം സ്ഥാനത്തെത്തി സെമി പ്രതീക്ഷ നിലനിര്‍ത്തി. ഇംഗ്ലണ്ടിന്റെ ജയം വിനയായത് പാകിസ്താനാണ്. ഒന്‍പത് പോയിന്റുള്ള അവര്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

ഓപ്പണര്‍മാരുടെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. അഞ്ച് വിക്കറ്റെടുത്തെങ്കിലും റണ്‍സ് വാരിക്കോരി കൊടുത്ത് മുഹമ്മദ് ഷമിയും വിക്കറ്റൊന്നുമെടുക്കാതെ യൂസ്?വേന്ദ്ര ചാഹലും അവരെ കൈയയച്ച് സഹായിക്കുകയും ചെയ്തു. മറുപടിയായി ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. തുടക്കത്തില്‍ തപ്പിത്തടഞ്ഞ രോഹിത് ശര്‍മ 109 പന്തില്‍ നിന്ന് 102 ഉം ക്യാപ്റ്റന്‍ കോലി 76 പന്തില്‍ നിന്ന 66 ഉം റണ്‍സെടുത്തെങ്കിലും ഇംഗ്ലീഷ് ബൗളര്‍മാരെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞില്ല. അവസാന പത്തോവറില്‍ തപ്പിത്തടഞ്ഞതാണ് ഇന്ത്യയുടെ തോല്‍വിക്ക് വഴിവച്ചത്. വളരെ വിരളമായേ ഈ പത്ത് ഓവറില്‍ ബൗണ്ടറിയും സിക്‌സും പിറന്നുള്ളൂ. 

കെ.എല്‍.രാഹുല്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങിയത് മുതല്‍ തുടങ്ങിയതാണ് ഇന്ത്യയുടെ തകര്‍ച്ച. പിന്നീട് കോലിയും രോഹിതും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പന്ത് 32 ഉം ഹര്‍ദിക് പാണ്ഡ്യ 45ഉം റണ്‍സെടുത്ത് പ്രതീക്ഷ നല്‍കിയെങ്കിലും സ്‌കോര്‍ ദ്രുതവേഗത്തില്‍ ചലിപ്പിക്കുന്നതില്‍ തുടര്‍ന്ന് വന്നവര്‍ പരാജയപ്പെട്ടു. ധോനി 42 ഉം കേദാര്‍ ജാദവ് 12 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നെങ്കിലും ബൗണ്ടറിക്കും സിക്‌സറുകള്‍ക്കും പകരം സിംഗിളുകളെയായിരുന്നു സ്‌കോര്‍ബോര്‍ഡ് മുന്നോട്ടു ചലിപ്പിക്കാന്‍ അവര്‍ ആശ്രയിച്ചത്.

ബെയര്‍സ്‌റ്റോയുടെ (111) സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ബെന്‍ സ്‌റ്റോക്ക്‌സ് 54 പന്തില്‍ 79 റണ്‍സെടുത്തു. ജേസണ്‍ റോയ് 57 പന്തില്‍ 66 റണ്‍സ് നേടി. ജോ റൂട്ടിന്റെ സംഭാവന 44 റണ്‍സായിരുന്നു. 90 പന്തില്‍ നിന്നാണ് ബെയര്‍സ്‌റ്റോ തന്റെ ആദ്യ ലോകകപ്പ് സെഞ്ചുറി സ്വന്തമാക്കിയത്. ഇരുപത്തിയാറാം ഓവറിലായിരുന്നു ബെയര്‍സ്‌റ്റോയുടെ നേട്ടം.

ഇംഗ്ലണ്ടിന്റെ ഏഴു വിക്കറ്റില്‍ അഞ്ചും വീഴ്ത്തിയത് മുഹമ്മദ് ഷമിയാണ്. പക്ഷേ 10 ഓവറില്‍ താരം 69 റണ്‍സ് വഴങ്ങി. ഏകദിന കരിയറില്‍ ഷമിയുടെ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടമാണിത്. യുസ്വേന്ദ്ര ചാഹല്‍ 10 ഓവറില്‍ വഴങ്ങിയത് 88 റണ്‍സാണ്. ഇന്ത്യന്‍ സ്പിന്നറുടെ ഏറ്റവും മോശം ബൗളിങ്ങാണിത്. കുല്‍ദീപ് യാദവ് 72 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. എന്നാല്‍ ജസ്പ്രീത് ബുംറ മാത്രം തന്റെ മികവ് തുടര്‍ന്നു. 10 ഓവറില്‍ വഴങ്ങിയത് 44 റണ്‍സ് മാത്രം. 

ങീവമാാലറ ടവമാശജവീീേ ഇീൗൃെേല്യ: കഇഇ
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് തുടക്കത്തില്‍ തന്നെ താളം കണ്ടടെത്തി. ഓപ്പണിങ് വിക്കറ്റില്‍ ജേസണ്‍ റോയിയും ബെയര്‍സ്‌റ്റോയും ചേര്‍ന്ന് പടുത്തുയര്‍ത്തിയത് 160 റണ്‍സ്. 66 റണ്‍സെടുത്ത റോയിയെ പുറത്താക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ബൗണ്ടറി ലൈനിന് അരികില്‍ ജഡേജയുടെ ഫ്‌ളെയിങ് ക്യാച്ച്.

പിന്നീട് രണ്ടാം വിക്കറ്റില്‍ ബെയര്‍സ്‌റ്റോയും റൂട്ടും ചേര്‍ന്ന് 45 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 109 പന്തില്‍ 111 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ പുറത്താക്കി മുഹമ്മദ് ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇയാന്‍ മോര്‍ഗനേയും ഷമി തിരിച്ചയച്ചു. 

നാലാം വിക്കറ്റില്‍ റൂട്ടും ബെന്‍ സ്‌റ്റോക്ക്‌സും ചേര്‍ന്ന് 70 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 45ാം ഓവറില്‍ റൂട്ടിനെ ഷമി പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ ജോസ് ബട്‌ലര്‍ എട്ടു പന്തില്‍ 20 റണ്‍സോടെ സ്‌കോറിങ് വേഗത കൂട്ടി. എന്നാല്‍ തന്റെ പന്തില്‍ ക്യാച്ചെടുത്ത് ഷമി ബട്‌ലറേയും തിരിച്ചയച്ചു. 

49ാം ഓവറില്‍ ക്രിസ് വോക്‌സിനെ (7) പുറത്താക്കി ഷമി അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തി. ആ സമയത്ത് ആറു വിക്കറ്റിന് 319 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. അവസാന ഓവറില്‍ ജസ്പ്രീത് ബുംറയെ തൊടാന്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞില്ല. സിക്‌സിന് ശ്രമിച്ച ബെന്‍ സ്‌റ്റോക്ക്‌സ് ജഡേജയുടെ കൈയിലൊതുങ്ങി. 54 പന്തില്‍ 79 റണ്‍സ് അടിച്ചിരുന്നു സ്‌റ്റോക്ക്‌സ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (59 minutes ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (1 hour ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (1 hour ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (1 hour ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (1 hour ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (1 hour ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (2 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (2 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (2 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (2 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (2 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (2 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (3 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (3 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (3 hours ago)

Malayali Vartha Recommends