കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം. ഇന്നുരാവിലെ ആറരയോടെ പാപ്പനംകോട് ബസ് ഡിപ്പോയ്ക്ക് സമീപമുള്ള ലോട്ടറി കടയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ബസ് ഡ്രൈവർക്കും കണ്ടക്‌ടർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
സർവീസിനായി വാഹനം പുറത്തേയ്ക്കെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ബാരിക്കേഡുകൾ തകർത്താണ് ബസ് അപകടമുണ്ടാക്കിയത്.
സമീപം പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറുകളും തകർത്തു. ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ഭിന്നശേഷിക്കാരനായ പത്ര വില്പനക്കാരന്റെ സമീപത്താണ് ബസ് ഇടിച്ചുകയറിയത്. ബസ് നിയന്ത്രണം വിട്ട് വരുന്നതുകണ്ട് പിന്നോട്ട് മാറിയതിനാൽ ഇയാൾ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























