താല്‍ക്കാലിക ഡ്രൈവര്‍മാരുടെ പിരിച്ചുവിടല്‍... നിരവധി കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു, യാത്രക്കാര്‍ ദുരിതത്തില്‍

താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുള്ള പ്രതിസന്ധി മൂലം കെഎസ്ആര്‍ടിസിയിലെ നിരവധി സര്‍വീസുകള്‍ തടസ്സപ്പെട്ടു. പ്രവൃത്തി ദിനമായതിനാല്‍ യാത്രാക്കാരുടെ ദുരിതം ഇരട്ടിയാകുമെന്നാണ് വിലയിരുത്തല്‍. തെക്കന്‍ കേരളത്തിലായിരിക്കും രൂക്ഷമായ പ്രതിസന്ധി.
പ്രതിസന്ധി രൂക്ഷമാകുമെന്ന് വ്യക്തമായതോടെ ടേണ്‍ അനുസരിച്ച് ഇന്ന് അവധിയുള്ളവരോട് തിരിച്ച് ജോലിക്ക് എത്തണമെന്നും സര്‍വ്വീസുകള്‍ മുടങ്ങാതെ ക്രമീകരണം നടത്തണമെന്നും മാനേജ്‌മെന്റ് സോണല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനമാകെ 600ലേറെ സര്‍വീസുകളാണ് ഇന്നലെ മുടങ്ങിയത്. ദീര്‍ഘദൂര സര്‍വീസുകളിലും എസി സര്‍വീസുകളിലും താല്‍ക്കാലിക ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ഈ സര്‍വീസുകള്‍ മുടങ്ങില്ല.
സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ 2,108 താല്‍ക്കാലിക െ്രെഡവര്‍മാരെയാണ് കെഎസ്ആര്‍ടിസി കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. പിഎസ് സി റാങ്ക് പട്ടികയിലുള്ളവരുടെ പരാതിയിലായിരുന്നു കൂട്ട പിരിച്ചുവിടലിന് കോടതി നിര്‍ദ്ദേശം. പ്രതിസന്ധി മറികടക്കാന്‍ എന്തു ചെയ്യുമെന്നതില്‍ സര്‍ക്കാരിനും ആശങ്കയുണ്ട്.
f
https://www.facebook.com/Malayalivartha

























