Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

താരമായി താരരാജാവ്... രാജിവെച്ച നടിമാരെ അംഗത്വ ഫീസ് വാങ്ങാതെ തിരിച്ചെടുക്കണമെന്ന മമ്മൂട്ടിയുടെ ഉറച്ച നിലപാടിന് അംഗീകാരം

01 JULY 2019 11:48 AM IST
മലയാളി വാര്‍ത്ത

താര സംഘടനയോടുള്ള വിയോജിപ്പ് കാരണം രാജി വച്ച നടിമാരുടെ കാര്യത്തില്‍ ഒരു തീരുമാനമായി. അമ്മയുടെ ഇരുപത്തിയഞ്ചാം ജനറല്‍ മോഡിയില്‍ അമ്മയില്‍ നിന്നും രാജിവെച്ച നടിമാരെ തിരിച്ചെടുക്കണമെന്ന നിലപാട് മമ്മൂട്ടിയാണ് സ്വീകരിച്ചത്. അംഗത്വ ഫീസ് ഇല്ലാതെ വേണം തിരിച്ചെടുക്കാനെന്നായിരുന്നു താരം ആവശ്യപ്പെട്ടത്. ഇത് കേട്ട ഉടനെ അംഗങ്ങള്‍ നിറകൈയ്യടികളോടെ അംഗീകരിക്കുകയും ചെയ്തു. രാജി വെച്ച അംഗങ്ങള്‍ക്ക് 'അമ്മ'യ്ക്ക് അപേക്ഷ എഴുതിത്തന്നാല്‍ മാത്രം തിരിച്ചുവരാമെന്നാണ് സംഘടനയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ഫീസ് ഇല്ലാതെ തിരിച്ചെടുക്കണമെന്ന ആവശ്യം മമ്മൂട്ടി പങ്കുവെച്ചത്.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എക്‌സിക്യൂട്ടീവ് കൈകൊള്ളും. വനിതാ അംഗങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങളില്‍ ചര്‍ച്ചയുണ്ടാകണമെന്നും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്നും താരം ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കണം ഭരണഘടനാ ഭേദഗതി നടപ്പാക്കേണ്ടതെന്നും മമ്മൂട്ടി വ്യക്തമാക്കി. മമ്മൂട്ടിയെ കൂടാതെ ജോയ് മാത്യു, ഷമ്മി തിലകന്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും ഭരണഘടനാ ഭേദഗതിയില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഗണിക്കേണ്ടതാണെന്ന അഭിപ്രായം പങ്കുവെച്ചു.

ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടുന്നില്ലെന്നും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന നടന്‍ ദിലീപിനെ പിന്തുണയ്ക്കുന്ന സാഹചര്യം വന്നതോടെയാണ് നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൂന്നു പേര്‍ സംഘടനയില്‍ നിന്നും രാജിവെച്ചത്. ആക്രമിക്കപ്പെട്ട നടിയും രാജിവെച്ചിരുന്നു. റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യാ നമ്ബീശന്‍ എന്നിവരാണ് സംഘടനയില്‍ നിന്ന് രാജി വെച്ച അംഗങ്ങള്‍. രാജി വെച്ച അംഗങ്ങള്‍ക്ക് തിരികെ വരാന്‍ നടപടിക്രമങ്ങളുണ്ടെന്നും എന്നാല്‍ അവര്‍ അപേക്ഷ നല്‍കിയാല്‍ അത് സ്വീകരിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്നും യോഗത്തിന് ശേഷം അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം ഡബ്ല്യൂസിസിയുടെ കടുത്ത എതിര്‍പ്പുകളെ മറികടന്ന് താരസംഘടനയായ അമ്മയുടെ ഭരണഘടനാ ഭേദഗതി പാസായി. കരട് ഭേദഗതി കൊണ്ടുവന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ തുറന്നടിച്ചു. കരട് ഭേദഗതി ജനാധിപത്യവിരുദ്ധവും യുക്തിരഹിതവുമാണെന്നും ഡബ്ല്യൂസിസി ആരോപിച്ചു.


വനിതാ പ്രാതിനിധ്യം കൂട്ടാനെന്ന പേരിലാണ് താരസംഘടന ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. കരട് തയാറാക്കിയത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ആഗ്രവും താല്‍പര്യവും മാത്രം അനുസരിച്ചാണെന്ന് രേഖാമൂലം നല്‍കിയ മറുപടിയില്‍ ഡബ്ല്യൂസിസി അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെയാണ് ഇത്തരമൊരു ഭേദഗതി കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ക്ക് താരസംഘടന തുടക്കമിടുന്നത്. 

എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കരട് ഭേദഗതിയില്‍ ഇല്ലെന്ന് ഡബ്ല്യൂസിസി ആരോപിക്കുന്നു. വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും തൊഴില്‍ സുരക്ഷ ഉറപ്പാക്കും വിധം ഭേദഗതി പുനര്‍നിര്‍മ്മിക്കണമെന്നും ഇതിനായി കൂടുതല്‍ ചര്‍ച്ച ജനറല്‍ ബോഡിയില്‍ വേണമെന്നുമാണ് ഡബ്ല്യൂസിസി ആവശ്യപ്പെടുന്നത്. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം അടക്കം കുറഞ്ഞത് അഞ്ച് സ്ഥാനങ്ങള്‍ വനിതകള്‍ക്കായി നീക്കി വെക്കുന്നതാണ് ഇന്ന് യോഗം പാസ്സാക്കിയ പ്രധാന ഭേദഗതി.

രാജി വച്ചു പോയവരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച ഉപാധികളിലടക്കം ഡബ്ല്യുസിസി അംഗങ്ങള്‍ കൂടിയായ പാര്‍വതി, രേവതി എന്നിവര്‍ ശക്തമായ എതിര്‍!പ്പ് രേഖപ്പെടുത്തി.

അംഗങ്ങളെ തിരികെ എടുക്കണമെങ്കില്‍ അവര്‍ കത്ത് നല്‍കണം എന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും സംഘടന. 'അമ്മ'യ്ക്ക് എതിരായി നിലപാട് എടുക്കുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കും എന്ന തരത്തിലുള്ള നിയമങ്ങളോടും കടുത്ത വിയോജിപ്പാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവിനുള്ളത്. ഡബ്ല്യൂസിസി അംഗങ്ങളായ രേവതിയും പാര്‍വതിയും മടങ്ങിയതിനു ശേഷമാണ് ഭരണഘടനാ ഭേദഗതി അംഗങ്ങള്‍ കയ്യടിച്ച് പാസാക്കിയത്. നിലവിലെ ഭാരവാഹികള്‍ക്ക് ഒരു വര്‍ഷം കൂടെ കാലാവധി ബാക്കിയുള്ളതിനാല്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (11 minutes ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (17 minutes ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (25 minutes ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (30 minutes ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (39 minutes ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (1 hour ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (1 hour ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (1 hour ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (1 hour ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (1 hour ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (1 hour ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (2 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (2 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (2 hours ago)

കൊല്ലം സുധി മരിച്ച അതേ സ്ഥലത്ത്..കാലൻ ലോറി ഈ അപകടത്തിന് 15 മിനിറ്റ് മുൻപ് അവിടെ സംഭവിച്ചത്.. CCTV  (2 hours ago)

Malayali Vartha Recommends