ഇടുക്കി എസ്പി മണിയുടെ കിങ്കരൻ; നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ മന്ത്രി എം.എം. മണിക്കെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷം

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ മന്ത്രി എം.എം. മണിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ഇടുക്കി എസ്പി കെ.ബി. വേണുഗോപാൽ മന്ത്രി മണിയുടെ കിങ്കരനാണെന്നു കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന് ആരോപിച്ചു. കുപ്രസിദ്ധമായ വണ്‍, ടു, ത്രീക്കുശേഷം ഫോറും ആയെന്നും കുറ്റക്കാരനായ എസ്പിക്കെതിരേ നടപിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടെ മറുപടിയുമായി മന്ത്രി എം.എം. മണി രംഗത്തെത്തി. പോലീസ് പിടിയിലാകുന്നതിനു മുന്‍പ് രാജ്കുമാർ ആരുടെ പിടിയിലായിരുന്നെന്ന് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ഉൾപ്പെട്ട സംഘമാണ് ചിട്ടി തട്ടിപ്പ് നടത്തിയതെന്നും മണി പറഞ്ഞു. പോലീസ് പിടിയിലാകുന്നതിനു മുന്‍പ് രാജ്കുമാറിനു മർദനമേറ്റിരുന്നെന്നും മന്ത്രി പറഞ്ഞു.
എന്നാൽ നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ലോക്കപ്പിനകത്ത് ആരെയെങ്കിലും തല്ലാനും കൊല്ലാനും ശ്രമിക്കുന്നവരെ ഒരു തരത്തിലും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്വ്യക്തമാക്കി. അത്തരക്കാരെ സര്‍വീസിലും വെച്ചുപൊറുപ്പിക്കില്ല. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അന്വേഷണത്തിന്‍െറ അടിസ്ഥാനത്തില്‍ കര്‍ശനമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നല്കിയ അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha

























