കൊണ്ടോട്ടി ഐക്കരപ്പടിയില്‍ ഗ്യാസ് ടാങ്കറില്‍ ചോര്‍ച്ച...

കൊണ്ടോട്ടി ഐക്കരപ്പടിയില്‍ വെണ്ണായൂര്‍ സ്‌കൂളിന് സമീപം ഗ്യാസ് ടാങ്കറില്‍ ചോര്‍ച്ച. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ചേളാരി ഐ.ഒ.സി പ്ലാന്റില്‍നിന്നുള്ള സംഘം സ്ഥലത്തെത്തി ചോര്‍ച്ച പരിഹരിച്ചു. മംഗലാപുരത്തുനിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയിലാണ് ചോര്‍ച്ചയുണ്ടായത്.ഇതേതുടര്‍ന്ന് കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ ഏറെ നേരെ ഗതാഗതം തടസ്സപ്പെട്ടു.
ഗ്യാസ് ടാങ്കര്‍ ചേളാരി ഐ.ഒ.സി പ്ലാന്റിലേക്ക് മാറ്റി. സമീപത്തെ സ്‌കൂളില്‍നിന്നും വീടുകളില്‍നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. കൊണ്ടോട്ടി പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha

























