ഹേയ് സ്‌കൂട്ടർ........... യാത്ര പോകാൻ ഓട്ടോ മാത്രമല്ല ഇനി സ്‌കൂട്ടറും വിളിക്കാം ; വോഗോ ആപ്പ് ഉടൻ കേരളത്തിൽ എത്തുന്നു

എവിടെയെങ്കിലും അത്യാവശ്യമായി പോകാൻ ഓട്ടോയും ടാക്സിയും വിളിച്ചു ശീലിച്ചവരാണ് നാം. ഇനി മുതൽ സ്‌കൂട്ടറിനെയും വിളിച്ചു തുടങ്ങാം കേട്ടോ.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടര്‍ ഷെയറിങ് സ്റ്റാര്‍ട്ടപ്പായ വോഗോ കേരളത്തിലും തുടങ്ങുവാനുള്ള ശ്രമത്തിലാണ്. ഡ്രൈവര്‍മാരുടെ സഹായമില്ലാതെ തന്നെ ആവശ്യക്കാരന് വാഹനമെത്തിക്കാന്‍ കഴിയും. മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് സ്‌കൂട്ടറുകള്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതും ഓഫ് ചെയ്യുന്നതും. ഉപഭോക്താവിന് വോഗോ ആപ്പിലൂടെ സമീപത്തെ സ്‌റ്റേഷനിൽ നിന്നും സ്‌കൂട്ടർ തിരഞ്ഞെടുക്കാം. വോഗോ ആപ്പ് തന്നെയാണ് സ്‌കൂട്ടറിന്റെ താക്കോലും ഓൺ/ഓഫുമൊക്കെ കൈ കാര്യം ചെയുന്നത്. യാത്ര കഴിഞ്ഞ ശേഷം അടുത്തുള്ള സ്‌റ്റേഷനിൽ സ്‌കൂട്ടർ മടക്കി നൽകാനുള്ള സംവിധാനങ്ങളുണ്ട്. ഒരു കിലോമീറ്ററിന് 5 രൂപ നിരക്കാകും ഈടാക്കുക. ബംഗളൂരു, ഹൈദരാബാദ്, മൈസൂരു, ചെന്നൈ, ഹുബ്ബള്ളി, മംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ സ്‌കൂട്ടര്‍ ഷെയറിങ് സേവനം നിലവിലുണ്ട്. ഇത് ആദ്യം കൊച്ചിയിൽ തുടങ്ങാനാണ് വോഗോയുടെ പദ്ധതി. പിന്നാലെ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രവർത്തനം ആരംഭിക്കും.
വോഗോ ശൃംഖലയില്‍ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഉൾപ്പെടെ 10,000 സ്‌കൂട്ടറുകളാണുള്ളത്. 2025-ഓടെ ഇത് 10 ലക്ഷമാക്കാനാണ് ശ്രമം. ബംഗളൂരുവിലും മറ്റും മെട്രോ റെയിലുമായി സഹകരിച്ചു പ്രവർത്തിക്കുന്ന വൊഗോ അതെ മാതൃകയായിരിക്കും കൊച്ചിയിലും സ്വീകരിക്കുക. ഇൻഷ്വറൻസ്, ജി.പി.എസ്., ബ്ളൂടൂത്ത്, മികച്ച ബാറ്ററി ബാക്കപ്പ് തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കിയ ശേഷം മാത്രമാണ് ഉപഭോക്താവിന് സ്‌കൂട്ടർ നൽകുക.
പക്ഷെ ഒറ്റ നിബന്ധന ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. 2016-ല്‍ പ്രവര്‍ത്തനം തുടങ്ങിയ വോഗോ ഇതിനോടകം 30 ലക്ഷത്തോളം യാത്രകൾ സഞ്ചാരികൾക്കു നൽകി കഴിഞ്ഞിരിക്കുന്നു.
https://www.facebook.com/Malayalivartha

























