ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്... നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എബിവിപി

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എബിവിപി ഇന്ന് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് നാളെ സംസ്ഥാന വ്യാപകമായി എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. എബിവിപിയുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്.
ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് അഞ്ച് തവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. നിരവധി പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രണ്ട് എസ്‌ഐ മാരടക്കം 15 പൊലീസുകാര്‍ക്കാണ് കല്ലേറില്‍ പരിക്കേറ്റത്.
https://www.facebook.com/Malayalivartha

























