ആരോഗ്യ പരിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മൂന്നുലക്ഷം രൂപവരെ വരുമാനമുള്ള എ.പി.എല്ലുകാരെയും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി

ആരോഗ്യ പരിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മൂന്നുലക്ഷം രൂപവരെ വരുമാനമുള്ള എ.പി.എല്ലുകാരെയും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. മുന്‍മന്ത്രി കെ.എം. മാണിയുടെ സ്മരണാര്‍ഥം കാരുണ്യ ആരോഗ്യ പരിരക്ഷ പദ്ധതി എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. കാരുണ്യ ബെനവലന്റ് പദ്ധതി നിലനിര്‍ത്തിയാല്‍ പ്രമുഖ ആരോഗ്യ സ്ഥാപനങ്ങള്‍ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സഹകരിക്കില്ല. അതുകൊണ്ടുതന്നെ അത് നിലനിര്‍ത്താനാവില്ലെന്നും പി.ജെ. ജോസഫിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി. അഞ്ചുലക്ഷം രൂപവരെ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതിയാണിത്.
ടെന്‍ഡറില്‍ രണ്ട് ലക്ഷം രൂപവരെ 1631 രൂപയും അഞ്ചുലക്ഷം രൂപക്ക് 1671 രൂപയുമാണ് ക്വാട്ട് ചെയ്തത്. 40 രൂപ കൂടി അധികം നല്‍കിയാല്‍ അഞ്ചുലക്ഷം രൂപയുടെ കവറേജ് കിട്ടുന്നതിനെയാണ് സര്‍ക്കാര്‍ പരിഗണിച്ചത്.
ഈ സാഹചര്യത്തില്‍ നിലവിലെ കാരുണ്യ പദ്ധതിയെ അതുപോലെ നിലനിര്‍ത്തുന്നതില്‍ അര്‍ഥമില്ല. കാരുണ്യ പദ്ധതി രണ്ട് ലക്ഷം രൂപവരെ സഹായവും ഇന്‍ഷുറന്‍സ് അഞ്ചുലക്ഷം വരെയുമാണ്. 33 ലക്ഷം കുടുംബങ്ങള്‍ക്ക് പുറമെ പെന്‍ഷന്‍കാര്‍, ഇ.എസ്.ഐക്കാര്‍ അടക്കം 10 ലക്ഷം കൂടി വരും. ആകെ 65 ലക്ഷം പേര്‍ക്ക് ഇതിന്റെ കവറേജ് ലഭിക്കും.
എല്ലാ എ.പി.എല്ലുകാരെയും ഇതിന്റെ പരിധിയില്‍ കൊണ്ടുവരണം എന്ന് ഉദ്ദേശിക്കുന്നുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ മാത്രമേ ഇതിന് കഴിയുകയുള്ളൂ. നിലവിലെ കാരുണ്യയില്‍ ഒരു പ്രാവശ്യം ഒരു കുടുംബത്തിന് സഹായം കിട്ടിയാല്‍ പിന്നെ കിട്ടില്ല. പുതിയ പദ്ധതിയില്‍ എല്ലാ വര്‍ഷവും ഇതിന് അര്‍ഹത ലഭിക്കും.
f
https://www.facebook.com/Malayalivartha

























