പ്രണയിച്ച പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതറിഞ്ഞ് യുവാവ് യുവതിയുടെ വീട്ടിലെത്തി.... വിവാഹാഭ്യര്‍ത്ഥന യുവതി നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ നിരാശയില്‍ യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ലക്ഷദീപ് സ്വദേശി തന്‍സീം അല്‍ മുബാറക്ക് (30) ആണ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പെരുവന്താനം തെക്കേമലയില്‍ എത്തിയായിരുന്നു ആത്മഹത്യാശ്രമം. എറണാകുളത്ത് സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായ ഇയാള്‍ എറണാകുളത്ത് ജോലിചെയ്യുന്ന പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു.
പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞാണ് ഇയാള്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഇവിടെ എത്തിയത്. വിവാഹാഭ്യര്‍ഥന നിരസിച്ചതോടെ ഉറക്കഗുളിക കഴിച്ചശേഷം കഴുത്തറക്കുകയായിരുന്നു. ഇരുചക്രവാഹനത്തിലാണ് ഇയാളെത്തിയത്. രാവിലെ ആറരയോടെ ജോലിക്കുപോയ തൊഴിലാളികളാണ് രക്തം ഒലിച്ച് കിടക്കുന്ന നിലയില്‍ യുവാവിനെ കണ്ടത്. നാട്ടുകാര്‍ ഇയാളെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കഴുത്തിന് അഞ്ച് തുന്നലുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha

























