എ.ബി.വി.പി. സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുത്തവരെ പോലീസ് മര്‍ദിച്ചെന്നാരോപിച്ച് എ.ബി.വി.പി. ഇന്നു സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും

എ.ബി.വി.പി. സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുത്തവരെ പോലീസ് മര്‍ദിച്ചെന്നാരോപിച്ച് എ.ബി.വി.പി. ഇന്നു സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് എ ബി വി പി തിങ്കളാഴ്ച സെക്രട്ടേറിയേറ്റിനു മുന്നിലേക്ക് മാര്‍ച്ച് നടത്തിയത്.ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പോലീസ് ജലപീരങ്കിയും ഗ്രനേഡും ഉപയോഗിച്ചിരുന്നു.
ലാത്തി വീശുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ മൂന്നുവിദ്യാര്‍ഥികള്‍ക്കും ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























