Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ഭക്തര്‍ തടയേണ്ട അവര്‍ ചെയ്‌തോളും... ശബരിമലയില്‍ രണ്ട് പെണ്ണുങ്ങള്‍ കയറിയതാണ് പരാജയ കാരണമെന്ന് സിപിഎം ഔദ്യോഗികമായി വ്യക്തമാക്കുമ്പോള്‍ എല്ലാം അവസാനിച്ചുവെന്ന് കരുതിയവര്‍ക്ക് തെറ്റി; സിപിഎമ്മിനെ വെട്ടിലാക്കി വീണ്ടും ശബരിമലയില്‍ കയറാനൊരുങ്ങി കനകദുര്‍ഗ

02 JULY 2019 10:37 AM IST
മലയാളി വാര്‍ത്ത

ഭക്തരുടെ വിശ്വാസം വീണ്ടെടുക്കുമെന്ന് സിപിഎം പറഞ്ഞപ്പോള്‍ മലയാളികള്‍ ഒരുപോലെ ആശ്വസിച്ചതാണ്. കാരണം പാര്‍ട്ടിയുടെ പിന്തുണയില്ലാതെ ഒരു നവോത്ഥാന നായികയും ശബരിമലയില്‍ കയറാന്‍ ധൈര്യപ്പെടില്ല. അകന്നുപോയ ഭക്തരെ അടുപ്പിക്കാനായി വീടുകള്‍ തോറും കയറിയുള്ള വലിയ പ്രചാരണ പരിപാടികള്‍ക്കാണ് പാര്‍ട്ടി ഒരുങ്ങുന്നത്. വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിലെങ്കിലും നഷ്ടപ്പെട്ട ഭക്തരെ തിരിച്ച് പിടിക്കാന്‍ കഴിയുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ എല്ലാം കുളമാക്കുമോയെന്ന് ആശങ്കയുളവാക്കി ശബരിമലയില്‍ രാത്രിയുടെ മറവില്‍ കടന്ന രണ്ട് യുവതികളില്‍ ഒരാളായ കനക ദുര്‍ഗ രംഗത്തെത്തിയിരിക്കുകയാണ്. 

ശബരിമല കയറണമെന്ന് തോന്നിയാല്‍ താന്‍ ഇനിയും അതിനായി ശ്രമിക്കുമെന്ന് ആത്മാഭിമാനത്തോടാണ് മലകയറിയതെന്നും അതില്‍ കുറ്റബോധമില്ലെന്നും കനകദുര്‍ഗ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ സ്ത്രീ ശാക്തീകരണത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ലെന്നും കനകദുര്‍ഗ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയും തന്നെ ആയുധമാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കനകദുര്‍ഗ പറഞ്ഞു.

എസ്സെന്‍സ് ക്ലബ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'നവോത്ഥാനത്തിന്റെ പെണ്‍പക്ഷം' എന്ന വിഷയത്തിലുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ തിരൂരില്‍ എത്തിയ കനകദുര്‍ഗ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ശബരിമല വീണ്ടും കലുഷിതമാകുമെന്നാണ് കരുതുന്നത്. ഈ വിഷയം ഏറ്റെടുക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റേയും കര്‍മ്മ സമിതിയുടേയും തീരുമാനം. ഏതെങ്കിലും യുവതികള്‍ കയറാന്‍ വന്നാല്‍ പഴയതുപോലെ തടയാന്‍ നില്‍ക്കില്ല. ചെറിയ പ്രതിഷേധമുണ്ടാക്കി വാര്‍ത്ത സൃഷ്ടിച്ച് സന്നിധാനം വരെ കടത്തി വിട്ട് അവിടെ വച്ച് പ്രശ്‌നങ്ങളുണ്ടാക്കാനേ നോക്കുള്ളൂ. അപ്പോള്‍ പാര്‍ട്ടിയും സര്‍ക്കാരും വീണ്ടും പ്രതിരോധത്തിലാകും. അതിനിട കൊടുക്കാതെ പാര്‍ട്ടിക്കാര്‍ തന്നെ തടയണമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന പാര്‍ട്ടീവികാരം. ഒന്നുകില്‍ പോലീസ് തടയും അല്ലെങ്കില്‍ പാര്‍ട്ടിക്കാര്‍ തടയും. 


രണ്ട് പെണ്ണുങ്ങളെ ശബരിമലയില്‍ കയറ്റിയതിനെതിരെ സിപിഎമ്മിലും എതിരഭിപ്രായം വന്നിരുന്നു. പരസ്യമായി എതിര്‍ത്തത് സിപിഎമ്മിന്റെ ഏക എംപി എ.എം. ആരിഫാണ്. കനകദുര്‍ഗ ശബരിമലയില്‍ എത്തിയത് സര്‍ക്കാരിനെ കെണിയില്‍ പെടുത്താനാണോ എന്ന് സംശയിക്കുന്നതായി ആരിഫ് പറഞ്ഞത്. അവര്‍ യഥാര്‍ത്ഥ ഭക്തയാണോ എന്ന സംശയം തനിക്ക് നേരത്തേ തോന്നിയിരുന്നു. മനസിനെ പൂര്‍ണ്ണമായും ദൈവത്തിന് മുന്നില്‍ സമര്‍പ്പിച്ച് വേണം ആരാധനാലയങ്ങളില്‍ പോകാന്‍. എന്നാല്‍ സംഘര്‍ഷം നിറഞ്ഞ സ്ഥലത്തേക്ക് സംഘര്‍ഷം നിറഞ്ഞ മനസുമായി പോയത് അന്വേഷിക്കണമെന്ന് ആരിഫ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ശബരിമല യുവതീ പ്രവേശനത്തിന്റെ പരാതിക്കാര്‍ ആര്‍എസ്എസുകരാണ്. വിധി പറഞ്ഞപ്പോള്‍ തന്നെ ആ വിധിയെ സ്വാഗതം ചെയ്തത് ബിജെപിയും കോണ്‍ഗ്രസുമാണ്. പിന്നീട് കുറച്ച് പേര്‍ പ്രതിഷേധം സംഘടിപ്പിച്ചു രംഗത്തുവന്നപ്പോള്‍ ആര്‍എസ്എസും കോണ്‍ഗ്രസും അതില്‍ നിന്നും പിന്‍മാറി. എന്നാല്‍ ഗവണ്‍മെന്റാകട്ടെ എഐസിസിയും, ആര്‍എസ്എസും, നേരത്തെ എടുത്ത പോലെയുള്ള, പഴയ നിലപാടില്‍ തന്നെ ഉറച്ചു നിന്നു.

ഗവണ്‍മെന്റോ ഗവണ്‍മെന്റിനെ അനുകൂലിക്കുന്ന പ്രസ്ഥാനങ്ങളോ അവരുടെ സ്വാധീനം ഉപയോഗിച്ചുകൊണ്ട്, ഒരു യുവതിയേയും കയറ്റാന്‍ ശ്രമിച്ചിട്ടില്ല. അതിന് വേണ്ടി ആഹ്വാനവും ചെയ്തിട്ടില്ല. അപ്രകാരം ഒരു ആഹ്വാനം ഉണ്ടായിരുന്നുവെങ്കില്‍ നിരവധി യുവതികള്‍ അവിടെ കയറുവാന്‍ പരിശ്രമം നടത്തുമായിരുന്നു. വിശ്വാസികളുടെ വിശ്വാസം, സംരക്ഷിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. അതുകൊണ്ടാണ് അക്കൂട്ടത്തില്‍ ഒരു യുവതി പോലും ശബരിമലയില്‍ കയറാതിരുന്നതെന്നും ആരിഫ് പറഞ്ഞു.
കനകദുര്‍ഗയെ പോലെ ശബരിമലയില്‍ കയറിയ ആളുകളുടെ പാപഭാരം മുഴുവന്‍ സംസ്ഥാന സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും തലയില്‍വെച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങളാണ് നടന്നത്. അയ്യപ്പപ്രതിഷ്ഠക്ക് മുമ്പില്‍ ആചാരം ലംഘിച്ചു നിന്ന തില്ലങ്കേരിയെ പോലുള്ളവര്‍ എന്തുകൊണ്ട് അവരെ തടഞ്ഞില്ല എന്നതില്‍ നിഗൂഢത ഉണ്ടോയെന്ന് സംശയം തോന്നുന്നതായും ആരിഫ് വ്യക്തമാക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (57 minutes ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (1 hour ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (1 hour ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (1 hour ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (1 hour ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (1 hour ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (2 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (2 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (2 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (2 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (2 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (2 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (2 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (3 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (3 hours ago)

Malayali Vartha Recommends