തൃശൂരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് രോഗി ചാടി ആത്മഹത്യ ചെയ്തു

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു. മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന പൊന്നാനി ഔലകാരിയ കനകത്ത് സിദ്ദിഖിന്റെ ഭാര്യ ഐഷ ബീവിയാണ് (57) മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. കിഡ്‌നി സംബന്ധമായ അസുഖവും പനിയും മൂലം അഞ്ച് ദിവസമായി ഐഷ ഒമ്പതാം വാര്‍ഡില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 5.30 ഓടെ വാര്‍ഡില്‍ നിന്ന് ഇവരെ കാണാതാവുകയായിരുന്നു.
ആശുപത്രി അധികൃതരും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ മൂന്നാം നിലയില്‍ മെഡിസിന്‍ ഐ.സി.യു വാര്‍ഡിന് സമീപം നിലത്ത് തുണി ഉണക്കാനിടുന്ന സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ കിടന്നിരുന്ന ഒമ്പതാം വാര്‍ഡിന് നേരെ താഴെയുള്ള ഭാഗത്താണ് മൃതദേഹം കണ്ടത്. മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























