സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചുവെന്ന് പരാതി

വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു എന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ പോലീസ് കേസ് എടുത്തു.
പുല്‍പ്പള്ളി പേരിക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ എം ആര്‍ രവിക്കെതിരെയാണ് പുല്‍പള്ളി പോലീസ് കേസ് എടുത്തത്.
വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചെന്നാണ് പരാതി. ഐപിസി 323, ബാലനീതി വകുപ്പ് എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രിന്‍സിപ്പാളിനെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളായ എം ആര്‍ രവി തനിക്കെതിരായ ആരോപണം നിഷേധിച്ചു.
https://www.facebook.com/Malayalivartha

























