ശബരിമല പ്രശ്‌ന പരിഹാരത്തിന് ഒന്നും ചെയ്യാന്‍ ബിജെപിക്ക് ആഗ്രഹമില്ല; സമരം ജനങ്ങളെപറ്റിക്കാന്‍- ശശി തരൂര്‍

ശബരിമല സമരം ബിജെപി നടത്തിയത് ജനങ്ങളെ പറ്റിക്കാനാണെന്ന് ശശി തരൂര്‍ എംപി. ശബരിമല പ്രശ്‌ന പരിഹാരത്തിന് ഒന്നും ചെയ്യാന്‍ അവര്‍ക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 2018ല്‍ പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമത്തില്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രം നിയമം കൊണ്ടുവന്നിരുന്നു. എന്നാല്‍ ശബരിമലയിലെ പ്രശ്‌നത്തില്‍ ഒന്നും ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്തുമോയെന്ന ആന്റോ ആന്റണിയുടെ ചോദ്യത്തിന് ലോക്‌സഭയില്‍ കേന്ദ്രം ഇന്ന് വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഇതിനു പിന്നാലെയായിരുന്നു തരൂരിന്റെ ട്വീറ്റ്. ശബിരമല വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നായിരുന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ മറുപടി.
https://www.facebook.com/Malayalivartha



























