ശബരിമല യുവതീപ്രവേശം: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനയെ പിന്തുണച്ച് പി.എസ്. ശ്രീധരന്‍ പിള്ള

ശബരിമല യുവതീപ്രവേശം തടയാന്‍ തത്കാലം നിയമനിര്‍മ്മാണമില്ലെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള.കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ നിയമാനുസൃതമാണെന്നും. കോടതിയുടെ പരിഗണനയിലുള്ള ഒരു കാര്യത്തില്‍ ഇടപെടുന്നത് കോടതിയലക്ഷ്യമാകുമെന്ന് കരുതിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
ശബരിമലയില്‍ സ്ത്രീകളെ കൊണ്ടുപോകില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന് ഇപ്പോഴുള്ളത്. ഇതോടെ വിവാദങ്ങള്‍ അവസാനിച്ചതായും സമരങ്ങള്‍ക്കുള്ള സാഹചര്യം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മടിക്കുന്നുവെന്ന വാദം അജ്ഞത കൊണ്ടാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ലോക്‌സഭയില്‍ ശശി തരൂര്‍എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കേന്ദ്രനിലപാട് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha

























