കെ.എസ്.യു മാര്‍ച്ചിനിനെതിരെയുണ്ടായ പൊലീസ് ലത്തിചാര്‍ജിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

കെ.എസ്.യു മാര്‍ച്ചിനിനെതിരെയുണ്ടായ പൊലീസ് ലത്തിചാര്‍ജിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാര്‍ഡുകളുമായി എത്തിയ പ്രതിപക്ഷ അംഗങ്ങള്‍ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി. പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് വിഷയം ആദ്യ സബ്മിഷനായി ഉന്നയിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി. തേസമയം, കസ്റ്റഡി മര്‍ദനത്തില്‍ പ്രതിപക്ഷം വീണ്ടും അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.
നെടുങ്കണ്ടത്ത് ഹക്കിം കസ്റ്റഡി മര്‍ദനത്തിന് വിധേയമായ സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഷാഫി പറമ്ബില്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
" fra
https://www.facebook.com/Malayalivartha

























