ബിസ്‌ക്കറ്റിനുള്ളില്‍ ക്രീമിലലിഞ്ഞ് ഒരു ബ്ലേഡ്; ഉപഭോക്താവ് പരാതി നല്‍കി

കഴിയ്ക്കാന്‍ വാങ്ങിയ ബിസ്‌ക്കറ്റ് പാക്കറ്റ് പൊളിച്ചുനോക്കിയപ്പോള്‍ കണ്ട കാഴ്ച ഉപഭോക്താവിനെ ഞെട്ടിച്ചു.
ബിസ്‌ക്കറ്റിനുളളില്‍ ഒരു ബ്ലേഡ് കഷ്ണമാണ് കണ്ടത്.
വാണിജ്യ നികുതി ചെക്ക് പോസ്റ്റിന് സമീപത്തെ പെട്രോള്‍ പമ്പിലെ സൂപ്പര്‍ വൈസര്‍ പി ജെ ഡെല്‍സ് രാവിലെ ചായയ്‌ക്കൊപ്പം കഴിക്കാന്‍ വാങ്ങിയ ബിസ്‌ക്കറ്റ് പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ബ്ലേഡ് കഷ്ണം കണ്ടത്.
തുടര്‍ന്ന് ബിസ്‌ക്കറ്റ് കമ്പനിയുടെ കസ്റ്റമയര്‍ കെയറില്‍ വിളിച്ച് പരാതി നല്‍കി.
സംഭവത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതായി ഡെല്‍സ് പറഞ്ഞു
https://www.facebook.com/Malayalivartha

























