ചെറിയ മൽസ്യത്തിനായി ചൂണ്ടയിട്ടു; കുരുങ്ങിയത് വമ്പൻ മൽസ്യം

മൂവാറ്റു പുഴയാറിൽ മൽസ്യ ബന്ധനത്തിലേർപ്പെട്ട ബാലൻറെ ചൂണ്ടയിൽ കുടുങ്ങിയത് വമ്പൻ മൽസ്യം. 18 കിലോ തൂക്കമുള്ള മത്സ്യമാണ് സാധാരണ ചൂണ്ടയിൽ അകപ്പെട്ടത്.
വെലൂർ ജംഗ്ഷനിൽ ബാർബർ ഷോപ്പ് നടത്തുന്ന സുനിൽ വെലൂർ ഒഴിവു സമയങ്ങളിൽ ചൂണ്ടയിടാൻ പോകാറുണ്ട്. കഴിഞ്ഞ ദിവസം കൂട്ടുകാർക്കൊപ്പം ചൂണ്ടയിടാൻ പോയപ്പോഴാണ് ഭീമൻ മൽസ്യത്തെ കിട്ടിയത്. ഇതാദ്യമായാണ് ഇത്രയും വലിയ മൽസ്യം ചൂണ്ടയിൽ കുടുങ്ങിയത്. അത് കൊണ്ട് തന്നെ മത്സ്യത്തെ കാണാൻ കൗതുകത്തോടെ വന്നവർ മീനും വാങ്ങിയാണ് പോയത്. ഒരു കിലോഗ്രാമിന് 250 നിരക്കിലാണ് ആളുകൾ മത്സ്യത്തെ സ്വന്തമാക്കിയത്.
https://www.facebook.com/Malayalivartha



























