Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ആർ സി സിയിൽ മരുന്ന് ക്ഷാമം ; തിരുവനന്തപുരം ആർ സി സിയിൽ ചികിത്സ നടക്കുന്ന നിരവധി കുട്ടികളുടെ രക്ഷിതാക്കൾ മരുന്നില്ലാതെ വലയുന്നു

05 JULY 2019 10:05 AM IST
മലയാളി വാര്‍ത്ത

ആർസിസിയിൽ രക്താർബുദത്തിന് മരുന്നില്ല. Acute lymphoblastic leukemia (ALL) എന്ന ബ്ലഡ് കാൻസറിനുള്ള മരുന്നാണ് ലഭ്യമല്ലാത്തത്. തിരുവനന്തപുരം ആർ സി സിയിൽ ചികിത്സ നടക്കുന്ന നിരവധി കുട്ടികളുടെ രക്ഷിതാക്കൾ മരുന്നില്ലാതെ വലയുകയാണ്.

കാൻസർ ചികിത്സയ്ക്കുപയോഗിക്കുന്ന Mercaptopurine, Methotrexate എന്നീ അവശ്യമരുന്നുകളാണ് മാസങ്ങളായി ആർ സി സി ഫാർമസിയിൽ ലഭ്യമല്ലാത്തത്. കുട്ടികൾക്ക് ഇവിടെ കാൻസർ ചികിത്സ സൗജന്യമായതിനാൽത്തന്നെ ആർ സി സി ഫാർമസിയിൽ നിന്ന് സൗജന്യമായി കിട്ടിയിരുന്ന മരുന്നുകളാണിവ. പുറത്തെ മരുന്നുകടകളിൽ ഇവ കിട്ടാനുമില്ല.

നിരവധി കുഞ്ഞുങ്ങളുടെ രക്ഷാകർത്താക്കളാണ് മരുന്നിനായി നെട്ടോട്ടമോടുന്നത്. ഫാർമസിയിൽ ചോദിക്കുമ്പോൾ അവർ കൈമലർത്തുന്നു. മരുന്ന് അത്യാവശ്യമാണ്; ഇവിടില്ലെങ്കിൽ എവിടുന്നെങ്കിലും സംഘടിപ്പിച്ചുകൊണ്ടുവരൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. എവിടെ പോകാനാണ് എന്നാണ് രക്ഷകർത്താക്കൾ വിതുമ്പലോടെ ചോദിക്കുന്നത്.

തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകരുടെ ഗ്രൂപ്പിൽ വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥനായ വിപിൻ വിൽഫ്രെഡാണ് ആർ സി സി യിലെ ഭുരിതം പോസ്റ്റ് ചെയ്തത്.അദ്ദേഹത്തിന്റെ ഒരു സുഹ്യത്തിന്റെ മകൻ മരുന്നില്ലാതെ അനുഭവിക്കുന്ന ഭുരിതങ്ങളാണ് പോസ്റ്റിൽ ഉണ്ടായിരുന്നത്. മാധ്യമ പ്രവർത്തകർ ഇടപെട്ടാൽ മാത്രമേ ഇതിൽ ഒരു പരിഹാരം കാണാൻ കഴിയുകയുള്ളുവെന്ന് പോസ്റ്റിൽ പറയുന്നു.

ആർ.സി സി അടുത്തകാലം വരെ കേരളത്തിലെ അഭിമാന സ്ഥാപനമായിരുന്നു. എന്നാൽ ഹരിപ്പാട് സ്വദേശിനിയായ പെൺകുട്ടിക്ക് ആർസിസിയിലെ ചികിത്സക്കിടെ എച്ച് ഐ വി ബാധിച്ചതോടെയാണ് ആർ സി സിയുടെ പ്രവർത്തനം താളം തെറ്റിയത്. ആർസിസിയിൽ ഡോക്ടർമാർക്കിടയിലെ പടല പിണക്കം പകൽ പോലെ വ്യക്തമാണ്. അവരാണ് ആർ സി സിയെ വിവാദത്തിലാക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. മരുന്നിന്റെ ദൗർലഭ്യത്തിനുള്ള കാരണം വ്യക്തമല്ല. അതെന്തായാലും കുറെ നാളായി ദൗർലഭ്യം അനുഭവപ്പെട്ടിട്ടും ഇക്കാര്യത്തിൽ ആർ സി സി അധികൃതർ അനങ്ങിയിട്ടില്ല. മുമ്പായിരുന്നെങ്കിൽ ഇതിനു മുമ്പേ നടപടി ഉണ്ടാകുമായിരുന്നു എന്നാണ് പൊതുജനങ്ങളുടെ വിശ്വാസം. ഉത്തരവാദപെട്ടവരുടെ നിസഹകരണത്തിൽ ഉലയുന്നത് രോഗികളും അവരുടെ ബന്ധുക്കളുമാണ്.

ആർ സി സിക്കെതിരെ പരാതി പറഞ്ഞിട്ട് ഫലമില്ലാത്തതിനാൽ രോഗികളും അവരുടെ ബന്ധുക്കളും നിശബദത പാലിക്കുന്നു. പരാതി പറഞ്ഞാൽ പകരം വീട്ടുമോ എന്ന സംശയത്തിലാണ് രോഗികളും ബന്ധുക്കളും മിണ്ടാത്തത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (3 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (3 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (3 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (4 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (4 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (4 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (4 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (4 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (5 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (5 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (5 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (5 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (5 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (5 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (5 hours ago)

Malayali Vartha Recommends