അടുത്തയാഴ്ച വിവാഹ നിശ്ചയം നടക്കാനിരിക്കെ യുവാവിനെ കണ്ടെത്തിയത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയിൽ, ഒപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ ഭാര്യ വാടക വീട്ടിൽ മരിച്ച നിലയിലും... ഞെട്ടലോടെ പൂത്തൂര്‍ നിവാസികൾ

യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ ഇവര്‍ക്കൊപ്പം താമസിച്ചുവന്നിരുന്ന യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. മുഴിക്കോട് സ്വദേശിനി സ്മിത (32) യെയാണ് രാവിലെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്തവിന്റെ ബന്ധുവും കൊല്ലം മങ്ങാട് സ്വദേശിയുമായ സനീഷിന്റെ മൃതദേഹമാണ് റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയത്.
സ്മിതയ്ക്ക് സുഖമില്ലെന്ന് സനീഷ് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്തായ യുവതിയും ഭര്‍ത്താവും എത്തുമ്ബോള്‍ സ്മീത അവശനിലയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം നടന്നിരുന്നു. ഇതിനിടെ ഒളിവില്‍ പോയ സനീഷിനായി പോലീസ് അന്വേഷണം നടത്തുമ്ബോഴാണ് മൃതദേഹം കണ്ടെത്തിയത്. സ്മിതയുടെ ഭര്‍ത്താവ് വിദേശത്താണ്. ഭര്‍ത്താവിന്റെ അടുത്ത ബന്ധുവാണ് സനീഷ്. അടുത്തയാഴ്ച ഇയാളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കേയാണ് ദുരൂഹത നിറഞ്ഞ മരണങ്ങള്‍. വിവാഹത്തെ ചൊല്ലി കഴിഞ്ഞരാത്രി അമ്മയും സനീഷും തമ്മില്‍ വഴക്കുണ്ടായതായി സ്മിതയുടെ മക്കള്‍ പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha



























