ജപ്തിക്കു പകരം നായ്ക്കൾ കസ്റ്റഡിയിൽ; തലവേദനയായതോടെ വിൽക്കാനൊരുങ്ങി ബാങ്ക്

ബാങ്ക് ജപ്തി നടപടി തടഞ്ഞതിനെ തുടർന്ന് കസ്റ്റഡിയിൽ എടുത്ത നായ്ക്കളെ വിൽക്കാനൊരുങ്ങി ബാങ്ക് അധികൃതർ. നായ്ക്കളെ സംരക്ഷിക്കുന്നതിന് ബാങ്കിന് ചിലവായത് 30000 രൂപ.
നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി ജി. അനിൽകുമാർ വർഷങ്ങൾക്ക് മുമ്പ് സ്റ്റാച്യുവിലുള്ള ഫെഡറൽ ബാങ്കിൽ നിന്നും വായ്പ എടുത്തു. എന്നാൽ വായ്പയുടെ തിരിച്ചടവ് പലിശയടക്കം 60 ലക്ഷത്തോളം മുടങ്ങിയതിനെ തുടർന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ജപ്തി ചെയ്യാൻ ഉത്തരവായി. എന്നാൽ ജപ്തിക്കെത്തിയ ബാങ്ക് അധികൃതരെ അക്രമകാരികകളായ നായ്ക്കളെ വിട്ടു ഇയാൾ തടയുമായിരുന്നു. ഇതേ തുടർന്ന് കോടതി നായ്ക്കളെ പിടിക്കാൻ ഉത്തരവിട്ടു. നായ പിടിത്തക്കാരുടെ സഹായത്തോടെ അവയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വെറും അഞ്ചു ദിവസം നായ്ക്കളെ നോക്കാൻ ചിലവായ 30000 രൂപ തിരിച്ചു നൽകി അവയെ കൊണ്ട് പോയില്ലെങ്കിൽ വിൽക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചിരിക്കുയാണ്. ഒരു ലാബ്രഡോറിനെയും 13 നാടൻ നായ്ക്കളെയും ഇപ്പോൾ കെന്നലിൽ സൂക്ഷിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha



























