മകളെ അനീഷിന് വിവാഹം ചെയ്ത് കൊടുത്താൽ ഒരുമിച്ച് താമസിക്കുന്നതിനിടെ അവിഹിത ബന്ധം തുടരാമെന്ന് ആഗ്രഹിച്ചിരുന്നതായി നെടുമങ്ങാട് മകളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മഞ്ജുഷയുടെ വെളിപ്പെടുത്തൽ...

അവിഹിത ബന്ധം തുടരാന്‍ മകള്‍ മീരയെ അനീഷിന് വിവാഹം ചെയ്ത് നല്‍കുന്നതിന് താന്‍ ആലോചിച്ചിരുന്നതായി നെടുമങ്ങാട് മകളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മഞ്ജുഷ പൊലീസിനോട് വെളിപ്പെടുത്തി.പ്രായപൂര്‍ത്തിയായശേഷം മീരയെ അനീഷിന് വിവാഹം ചെയ്ത് കൊടുത്താല്‍ അവര്‍ക്കൊപ്പം കഴിയാമെന്നും താനും അനീഷുമായുള്ള ബന്ധം രഹസ്യമായി തുടരാമെന്നുമായിരുന്നു മഞ്ജുഷയുടെ കണക്കുകൂട്ടല്‍.
എന്നാല്‍ അമ്മയും അനീഷുമായുള്ള അടുപ്പം ഇഷ്ടമില്ലാതിരുന്ന മീര അനീഷ് വീട്ടില്‍ വന്നുപോകുന്നത് എതിര്‍ത്തിരുന്നു. സംഭവദിവസം അനീഷ് വീട്ടിലെത്തിയത് മീര ചോദ്യം ചെയ്തു. എന്നാല്‍ മകളെ പറഞ്ഞ് മനസിലാക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. അനീഷുമായുള്ള ബന്ധം തുടരാനാകില്ലെന്ന മീരയുടെ നിലപാടില്‍ പക മനസില്‍ സൂക്ഷിച്ച മഞ്ജുഷ അവസരം കിട്ടിയപ്പോള്‍ അവളെ അപായപ്പെടുത്തുകയായിരുന്നു.
മീരയുടെ ചുരിദാര്‍ ഷാള്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ മീര മരിച്ചുകാണുമെന്ന് കരുതി മറവ് ചെയ്യാനായി ബൈക്കില്‍ കയറ്റി അനീഷിന്റെ വീടിന് സമീപമെത്തിച്ച് കിണറ്റില്‍ തള്ളുകയായിരുന്നു. കൊലപാതകത്തിനുപയോഗിച്ച ഷാളുമായാണ് ഇവര്‍ തമിഴ്നാട്ടിലേക്ക് പോയത്. തെളിവെടുപ്പില്‍ നാഗര്‍ കോവിലിന് സമീപം ഉപേക്ഷിച്ച ഷാള്‍ പൊലീസ് കണ്ടെത്തി. തെളിവെടുപ്പിന് ശേഷം മഞ്ജുഷയെയും അനീഷിനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























