ശബരിമലയെ കലാപഭൂമിയാക്കി യുദ്ധം നയിച്ചവർ എവിടെ ; ലോക്സഭയിൽ കൃത്യമായി മറുപടി നൽകാത്ത നിയമ മന്ത്രിയുടെ അഭിപ്രായത്തെ പരിഹസിച്ച് സി.പി.എം നേതാവ് പി.രാജീവ്

ശബരിമല യുവതി പ്രവേശന വിധി മറികടക്കാൻ ഭരണഘടനാ ഭേദഗതി അടക്കമുള്ള നിയമ നിർമ്മാണം കൊണ്ടുവരുമോ എന്ന ചോദ്യത്തിന് ലോക്സഭയിൽ കൃത്യമായി മറുപടി നൽകാത്ത നിയമ മന്ത്രിയുടെ അഭിപ്രായത്തെ പരിഹസിച്ച് സി.പി.എം നേതാവ് പി.രാജീവ്. സുപ്രീം കോടതി വിധി നടപ്പിലാകുമെന്ന ഭരണഘടനാപരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ സർക്കാരിനെതിരെ യുദ്ധം നയിച്ചു ശബരിമലയെ കലാപഭൂമിയാക്കി മാറ്റിയവർ എവിടെ എന്ന് രാജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
ചോദ്യവും ഉത്തരവും നോക്കു. സംസ്ഥാന നിയമം കൊണ്ടു വന്ന് സുപ്രീം കോടതി വിധി മറികടക്കണമെന്ന് പറയുന്ന പാർടിയുടെ എം.പിയാണ് കേന്ദ്ര നിയമം കൊണ്ടു വരുമോ എന്ന ചോദ്യം ഉന്നയിക്കുന്നത്. ഏതറ്റം വരെയും പോയി ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ ,സുപ്രീം കോടതി വിധിയെ മറികടക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച പാർടിയുടെ മന്ത്രിയാണ് മറുപടി നൽകിയിരിക്കുന്നത്. സുപ്രീം കോടതി വിധിയിൽ നിയമനിർമ്മാണ സഭക്ക് ഒന്നും ചെയ്യാനില്ലെന്നാണ് ഒറ്റ വാചക മറുപടിയുടെ ലളിത മലയാളം .
ശബരിമലയെ കലാപഭൂമിയാക്കി മാറ്റി സുപ്രീം കോടതി വിധി നടപ്പിലാകുമെന്ന ഭരണഘടനാപരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ സർക്കാരിനെതിരെ യുദ്ധം നയിച്ചവർ എവിടെ? എന്നാണ് രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്.
https://www.facebook.com/Malayalivartha



























