ലോഡ്ഷെഡിങ് ജൂലൈ 15 വരെ ഇല്ല ; സംസ്ഥാനത്ത് വൈദ്യുതനിരക്ക് അടുത്തയാഴ്ച വർധിപ്പിക്കും. ഗാർഹിക ഉപഭോക്താക്കൾക്ക് 10 ശതമാനം വർധന

ലോഡ്ഷെഡിങ് തൽക്കാലം ഉണ്ടാകില്ല .എന്നാൽ മഴ ലഭിച്ചില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടാതായി വരും . ഏതായാലും
ഈ മാസം 15 വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്.പിള്ള അറിയിച്ചു.
ആവശ്യത്തിന് മഴ ലഭിക്കാത്ത സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നകാര്യം ആലോചിക്കാന്‍ ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗത്തിനു ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടെന്ന തീരുമാനമെടുത്തത്.
ജൂലൈ 15-ന് വൈദ്യുതി ബോര്‍ഡ് വീണ്ടും യോഗം ചേര്‍ന്ന് വൈദ്യുതിയുടെ ഉപഭോഗവും ലഭ്യതയും വിലയിരുത്തും. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ അപ്പോള്‍ തീരുമാനമെടുക്കും.
സംസ്ഥാനത്തേക്ക് 64 മില്യണ്‍ യൂണിറ്റ് വൈദ്യുതി വരുന്നത് സെന്‍ട്രല്‍ ജനറേറ്റിംഗ് സ്റ്റേഷനുകളില്‍ നിന്നും സ്വകാര്യ നിലയങ്ങളില്‍ നിന്നുമാണ്. ഇവയില്‍ രണ്ടെണ്ണം ഒഴികെ ബാക്കിയുള്ളവ കല്‍ക്കരിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയങ്ങളാണ്. അവിടെനിന്ന് വൈദ്യുതി ലഭിക്കുന്നതിന് എന്തെങ്കിലും തടസം നേരിട്ടാല്‍ മാത്രമേ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടിവരൂ. നാഷണൽ ഗ്രിഡിൽ 500 മെഗാവാട്ട് കൂടി കൊണ്ട് വരാൻ അനുമതി തരണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണു അറിയുന്നത്
ഇത്തരമൊരു സാഹചര്യം എല്ലാകാലത്തും ഉണ്ടാകാറുള്ളതാണ്. അപ്പോഴൊക്കെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമല്ല . എങ്കിലും ഈ മാസം പകുതിവരെ വൈദ്യുതിക്ക് യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തേണ്ടി വരില്ലെന്നും എന്‍.എസ് പിള്ള വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു
വൈദ്യുതി നിരക്ക് ശരാശരി യൂണിറ്റിന് 70 പൈസ വച്ച് വർദ്ധന വേണമെന്ന് റെഗുലേറ്ററി കമ്മീഷനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും കെഎസ്ഇബി ചെയര്‍മാന്‍ വ്യക്തമാക്കി.
ഡാമുകളിലെ ജലശേഖരത്തിന്‍റെ അളവ് വളരെ കുറയുകയും പ്രതീക്ഷിച്ച രീതിയില്‍ മഴ ലഭിക്കാതെ വന്നതോടെയുമാണ് മണ്‍സൂണ്‍ സീസണിന്‍റെ തുടക്കത്തില്‍ തന്നെ സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.
https://www.facebook.com/Malayalivartha



























