പ്ലാസ്റ്റിക് സഞ്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

വയനാട് പുല്‍പ്പള്ളിയില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പുല്‍പ്പള്ളി വീട്ടിമൂല കോളനിക്ക് സമീപം നാല് ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.
കൂണ്‍ അന്വേഷിച്ച് പോയ കോളനിവാസികളാണ് മൃതദേഹം കണ്ടെത്തിയത്. കോളനിയിലെ യുവതി പ്രസവിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹമാണെന്നു സംശയിക്കുന്നു. പുല്‍പ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























