ഹരിതാഭം സിവില്‍ സ്‌റ്റേഷന്‍ പദ്ധതിയില്‍ തൈനട്ട് തൃശൂരിനോട് യാത്ര പറഞ്ഞ് ടിവി അനുപമ

ഹരിതാഭം സിവില്‍ സ്‌റ്റേഷന്‍ പദ്ധതിയില്‍ തൈനട്ട് കളക്ടര്‍ ടിവി അനുപമ ഐഎഎസ്. അയ്യന്തോള്‍ പോസ്റ്റ് ആഫീസിനു സമീപത്താണ് വൃക്ഷതൈ നട്ടത്. തൃശ്ശൂര്‍ കളക്ടര്‍ എന്ന നിലയില്‍ അവസാന പരിപാടിയാണ് ഈ ചടങ്ങെന്നും തൈ നട്ടുകൊണ്ട് തൃശൂരിനോട് യാത്ര പറയാന്‍ സാധിച്ചതില്‍ സന്തോഷവും നന്ദിയുമുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.
തൈവക്കുന്നതിനൊപ്പം സംരക്ഷണവും ഉറപ്പുവരുത്തുന്ന ഹരിതാഭം സിവില്‍ സ്‌റ്റേഷന്‍ പദ്ധതിയുടെ ഭാഗമായതില്‍ സന്തോഷവും കളക്ടര്‍ പങ്കുവെച്ചു. കളക്ടറുടെ ചുമതല കൈമാറുന്നതിനു മുന്‍പാണ് ടിവി അനുപമ ഐഎഎസ് ചടങ്ങില്‍ പങ്കെടുത്തത്.
സിവില്‍ സ്‌റ്റേഷന്‍ ഡിവിഷന്റ വിവിധ ഭാഗങ്ങളില്‍ വൃക്ഷതൈ വക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഭാവന പൂര്‍ണ്ണമായ കര്‍മ്മ പദ്ധതിയാണ് ഹരിതാഭം സിവില്‍ സ്‌റ്റേഷന്‍.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിവില്‍ സ്‌റ്റേഷനു സമര്‍പ്പിച്ച ഈ കര്‍മ്മ പദ്ധതിയില്‍ ഇതിനകം നിരവധി പ്രമുഖര്‍ തൈ നട്ടു പിന്തുണ നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























