കസ്റ്റഡി മരണക്കേസില്‍ എസ്.ഐ സാബുവിനെ റിമാന്‍ഡ് ചെയ്ത് ദേവികുളം സബ് ജയിലിലേക്ക് മാറ്റി

നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത എസ്.ഐ കെ.എ. സാബു റിമാന്‍ഡില്‍. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എസ്.ആര്‍. സിനി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
സാബുവിന് ഹൃദ്രോഗ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കി. ഇതിനിടെ സാബുവിന് ജാമ്യാപേക്ഷയുമായി ഏറ്റുമാനൂരിലെ രണ്ട് അഭിഭാഷകര്‍ ആശുപത്രിയില്‍ എത്തിയെങ്കിലും ജാമ്യം അനുവദിച്ചില്ല. തുടര്‍ന്ന് ഇയാളെ രാത്രിയോടെ വൈകി ദേവികുളം സബ് ജയിലിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha



























