പാലാരിവട്ടം മേല്‍പ്പാലത്തിന് ഗുരുതര പ്രശ്‌നങ്ങളുണ്ടെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍

പാലാരിവട്ടം മേല്‍പ്പാലത്തിന് ഗുരുതര പ്രശ്‌നങ്ങളുണ്ടെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. പാലത്തിന് കാര്യമായ പ്രശ്‌നങ്ങളുണ്ടെന്നും പാലം നിര്‍മാണത്തിലെ സാങ്കേതികത്തകരാറുകള്‍ സംബന്ധിച്ച വിദഗ്ധ സമിതിയുടെ പരിശോധനാ റിപ്പോര്‍ട്ട് ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നിലവിലെ അവസ്ഥയില്‍ പാലത്തിലൂടെയുള്ള ഗതാഗതം സഞ്ചാരയോഗ്യമാക്കാനാവില്ലെന്നും പുനരുദ്ധാരണത്തിന് ശേഷമേ പാലത്തിലൂടെ ഗതാഗതം പുന:സ്ഥാപിക്കാവൂയെന്നും റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന.
അതേസമയം, റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇ. ശ്രീധരന്‍ തയ്യാറായില്ല. റിപ്പോര്‍ട്ടിനെക്കുറിച്ച് സര്‍ക്കാര്‍ തന്നെ പറയട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശ്രീധരന്റെ റിപ്പോര്‍ട്ടും മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ടും തമ്മില്‍ ഒത്തുനോക്കിയ ശേഷം മാത്രമേ നടപടി സ്വീകരിക്കൂവെന്ന് പിന്നീട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി.
ഇരു റിപ്പോര്‍ട്ടുകള്‍ ഒത്തുനോക്കിയ ശേഷം ചര്‍ച്ച നടത്തിയതിനു ശേഷം മാത്രമായിരിക്കും പാലം പൊളിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂയെന്നും മന്ത്രി അറിയിച്ചു. ശ്രീധരന്റെ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് തീരുമാനമെടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ശ്രീധരന്റെ മേല്‍നോട്ടത്തില്‍ മദ്രാസ്, കാണ്‍പൂര്‍ ഐ.ഐ.ടിയിലെ വിദഗ്ധര്‍ ഉള്‍പ്പടെയുള്ള സംഘമാണ് പരിശോധന നടത്തിയത്. അതേസമയം, നിലവിലെ പണികള്‍ തുടരാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























