പ്രവാസികളെ ലക്ഷ്യം വച്ച് ബിജെപി; ഇന്ത്യയുടെ പാസ്പോര്‍ട്ടുള്ള എന്‍ആര്‍ഐ ആളുകള്‍ക്ക് ആധാര്‍ നടപ്പിലാക്കും ; 2020 ഓടെ നാല് പുതിയ എംബസികള്‍ തുറക്കും

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നു. ഇന്ത്യയുടെ പാസ്പോര്‍ട്ടുള്ള എന്‍ആര്‍ഐ ആളുകള്‍ക്ക് ആധാര്‍ നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റവതരണത്തില്‍ പ്രഖ്യാപിച്ചു. സ്ത്രീക്ഷേമത്തിനായി സ്വയം സഹായ സംഘങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കും. മുദ്ര പദ്ധതിയിലൂടെ ഒരു സ്ത്രീക്ക് ഒരു ലക്ഷം രൂപയുടെ വായ്പ നല്‍കും. ജന്‍ധന്‍ അക്കൗണ്ടുള്ള എല്ലാ സ്ത്രീകള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
2020 ഓടെ നാല് പുതിയ എംബസികള്‍ തുറക്കും. വേഗത്തില്‍ ആധാര്‍ കാര്‍ഡ് ലഭ്യമാക്കും. കഴിഞ്ഞ ദിവസം ബാങ്ക് അക്കൗണ്ട് തുടങ്ങാനും മൊബൈൽ ഫോൺ കണക്‌ഷൻ എടുക്കാനും ആധാർ കാർഡ് നിർബന്ധമല്ലാതാക്കുന്ന ഭേദഗതി നിയമം ലോക്സഭ പാസാക്കിയിരുന്നു. ആധാർ കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മാർച്ചിൽ കൊണ്ടുവന്ന ഓർഡിനൻസിനു പകരമുള്ളതാണു ലോക്സഭ പാസാക്കിയ ഭേദഗതി നിയമം. ബാങ്ക് അക്കൗണ്ടിനും മൊബൈൽ കണക്‌ഷനും ആധാർ കാർഡ് നിർബന്ധമല്ലാതാക്കാനാണിത്.
ഉപയോക്താവിന്റെ വിവരങ്ങൾ സംരക്ഷിക്കുന്നതിനു പ്രത്യേക നിയമം വൈകാതെ കൊണ്ടുവരുമെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കിയിരുന്നു. 18 വയസ്സ് തികഞ്ഞവരെ ആധാറിൽ നിന്നു സ്വമേധയാ പിന്മാറാൻ ബിൽ അനുവദിക്കുന്നു. ആധാർ വിവരങ്ങൾ ചോർത്തുന്നവർക്കു പിഴ ചുമത്താനും വ്യവസ്ഥയുണ്ട്. വിവരങ്ങൾ അനധികൃതമായി സൂക്ഷിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ഒരു കോടി രൂപ പിഴ ചുമത്തും.
ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിലും കോടതി വിധിയുടെ അടിസ്ഥാനത്തിലും മാത്രമേ ആധാർ വിവരങ്ങൾ പരിശോധിക്കാൻ അനുവദിക്കൂ എന്നും മന്ത്രി പറഞ്ഞു.
അതേസമയം മുസ്‌ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളിലെ പ്രവാസികളെ പാർട്ടി അംഗങ്ങളോ അനുഭാവികളോ ആക്കാൻ ബിജെപി നീക്കം നടക്കുന്നതായി തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പാർട്ടി അംഗത്വ പ്രചാരണ പരിപാടി അവസാനിക്കുന്ന ഓഗസ്റ്റ് 11 ന് അകം ഈ വിഭാഗങ്ങളിൽ നിന്നുള്ള പരമാവധി പേരെ പാർട്ടിയോട് അടുപ്പിക്കാനാണു ശ്രമം. ഇതിനായി നേതാക്കളുടെ പ്രത്യേകസംഘം ഗൾഫ് നാടുകൾ സന്ദർശിക്കും. വി.മുരളീധരൻ വിദേശകാര്യ സഹമന്ത്രി ചുമതല വഹിക്കുന്നത് അനുകൂല സന്ദർഭമാണെന്നും നേതൃത്വം കണക്കുകൂട്ടുന്നു. കേരളത്തിൽ ഇപ്പോഴുള്ള 15 ലക്ഷം അംഗത്വം 30 ലക്ഷമാക്കും. ന്യൂനപക്ഷവിഭാഗങ്ങൾ, പട്ടികജാതി പട്ടികവർഗം, ആദിവാസികൾ എന്നിവരെ ഉൾപ്പെടുത്തുന്നതിനാണു മുൻഗണന. എല്ലാ സമുദായങ്ങൾക്കും തുല്യപരിഗണന നൽകി അംഗത്വം നൽകണമെന്നാണു നിർദേശം. മുൻഗണനാ ക്രമത്തിൽ 7 സമുദായങ്ങളുടെ പട്ടികയും നൽകി. പാർട്ടിയുടെ ഭാരവാഹിത്വത്തിലേക്ക് എത്തിച്ചേരാനുള്ള മിനിമം യോഗ്യത 25 പേരെ പുതുതായി കൊണ്ടുവരിക എന്നതാണ്.
https://www.facebook.com/Malayalivartha



























