ഒടുവിൽ സുരേന്ദ്രൻ മനസ് തുറന്നു ; മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസ്സില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത് മണ്ഡലത്തിന്റെ വികസന പ്രശ്‌നങ്ങളില്‍ ഒരു എംഎല്‍എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടെന്ന് കെ സുരേന്ദ്രന്‍

മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസ്സില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത് മണ്ഡലത്തിന്റെ വികസന പ്രശ്‌നങ്ങളില്‍ ഒരു എംഎല്‍എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങള്‍ അനുഭവിക്കരുതെന്ന സദുദ്ദേശം കരുതിമാത്രമാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. അവസാന നിമിഷം കേസ്സ് തെളിയുമെന്നുറപ്പായപ്പോള്‍ കള്ളവോട്ടു ചെയ്ത സാക്ഷികളെ ഒരു കാരണവശാലും ഹാജരാക്കില്ലെന്ന് പ്രതിഭാഗം വാശി പിടിക്കുകയാണുണ്ടായത് എന്ന്
സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സാക്ഷികളെ ഹാജരാക്കാന്‍ നിരവധി തവണ കോടതി പോലീസ് സഹായം തേടിയിട്ടും പിണറായി വിജയന്റെ പൊലീസ് സഹകരിച്ചില്ലെന്നും കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസ്സിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത് മണ്ഡലത്തിന്റെ വികസന പ്രശ്നങ്ങളിൽ ഒരു എം. എൽ. എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങൾ അനുഭവിക്കരുതെന്ന സദുദ്ദേശം കരുതിമാത്രമാണ്. അതി സങ്കീർണ്ണമായ നിയമനടപടികളിലൂടെയാണ് കേസ്സ് മുന്നോട്ടുപോയത്. വെറും89 വോട്ടുകൾക്കാണ് ബി. ജെ. പി അവിടെ പരാജയപ്പെട്ടത്. എഴുപതോളം കള്ളവോട്ടുകൾ അതും ലീഗും സി. പി. എമ്മും റവന്യൂ പഞ്ചായത്ത് പോലീസ് ഉദ്യോഗസ്ഥരും സംയുക്തമായി കേസ്സ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടും ഇതിനോടകം തെളിയിക്കാൻ ഈ നിയമനടപടിക്കു സാധിച്ചിട്ടുണ്ട്. അവസാന നിമിഷം കേസ്സ് തെളിയുമെന്നുറപ്പായപ്പോൾ കള്ളവോട്ടു ചെയ്ത സാക്ഷികളെ ഒരു കാരണവശാലും ഹാജരാക്കില്ലെന്ന് പ്രതിഭാഗം വാശി പിടിക്കുകയാണുണ്ടായത്. സാക്ഷികളെ ഹാജരാക്കാൻ നിരവധി തവണ കോടതി പോലീസ് സഹായം തേടിയിട്ടും പിണറായി വിജയന്റെ പൊലീസ് സഹകരിച്ചില്ല.കേസ്സിലുൾപ്പെട്ട നിരവധി ആളുകൾ തെരഞ്ഞെടുപ്പു ദിവസം ഗൾഫിലായിരുന്നെന്ന ഇമിഗ്രേഷൻ രേഖകൾ കോടതിയിൽ ഹാജരാക്കിയിട്ടും അവരെ വിസ്തരിക്കാൻ അവർ ഹാജരാവാത്തതുകൊണ്ടുമാത്രമാണ് കഴിയാതെ പോയത്. ആ സന്ദർഭത്തിലാണ് ഇരു കക്ഷികളുടേയും ഉഭയസമ്മതപ്രകാരം കേസ്സ് പിൻവലിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇന്ന് നിയമ നടപടികൾ അവസാനിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്ന സന്ദർഭത്തിൽ ഉപതെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോവുകയെന്ന തികഞ്ഞ ദുരുദേശത്തോടെ മുസ്ലീം ലീഗ് തങ്ങൾക്കു കോടതി ചെലവുകാശു വേണമെന്ന ബാലിശമായ വാദം കോടതിയിൽ ഉന്നയിക്കുകയാണുണ്ടായത്. ദൗർഭാഗ്യകരമായ ഈ നടപടി അംഗീകരിക്കാൻ നിർവ്വാഹമില്ല. കേസ്സ് നീണ്ടുപോകുന്നതിന്റേയും ഉപതിരഞ്ഞെടുപ്പ് വൈകുന്നതിന്റേയും ഉത്തരവാദിത്വം ലീഗിനു മാത്രമാണ്. ജനങ്ങൾക്കു വേണ്ടി പരമാവധി വിട്ടുവീഴ്ച ചെയ്തിട്ടും ജനങ്ങളോട് ഒരു ഉത്തരവാദിത്തവുമില്ലാതെ മുസ്ലീം ലീഗ് പെരുമാറുന്നത് ഉപ തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നതുകൊണ്ടുമാത്രമാണ് എന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ എതിര്‍ഭാഗം കോടതി ചെലവ് ആവശ്യപ്പെടുകയാണെങ്കിൽ ഹര്‍ജി പിൻവലിക്കാൻ തയ്യാറല്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കോടതിച്ചെലവ് ആവശ്യപ്പെട്ട് അബ്ദുൾ റസാഖിൻ്റെ അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha



























