പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ അപേക്ഷ സ്വീകരിക്കുന്നത് തുടരുമെന്ന് കൃഷിമന്ത്രി

കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതു തുടരാമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍.ഇതുവരെ 28.64 ലക്ഷം അപേക്ഷകള്‍ കൃഷിഭവനുകളില്‍ ലഭിച്ചു. ഒന്നാംഘട്ടത്തില്‍ രണ്ട് ഗഡുക്കളായി 9.12 ലക്ഷംപേര്‍ക്കും രണ്ടാംഘട്ടത്തില്‍ ആദ്യ ഗഡുവായി 2,05,322 പേര്‍ക്കും തുക നല്‍കി. ആകെ 11.37 ലക്ഷം പേര്‍ക്കാണ് ഇതുവരെ ആനുകൂല്യം നല്‍കിയത്. ബാക്കിയുള്ള അപേക്ഷകള്‍ വിവിധ തലങ്ങളിലുള്ള പരിശോധനയിലാണ്.കേന്ദ്രസര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന രണ്ട് ഹെക്ടര്‍ എന്ന ഭൂപരിധി നിബന്ധന ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. ജൂലായ് 15നു മുമ്ബ് ബന്ധപ്പെട്ട വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത് സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍ അംഗീകരിച്ച അപേക്ഷകര്‍ക്ക് നടപ്പുവര്‍ഷത്തെ ചതുര്‍മാസ ഗഡു ലഭിക്കും.ഇതിനകം അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് ജൂലായ് 10നു മുമ്ബ് കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനു സമയപരിധിയില്ല.
https://www.facebook.com/Malayalivartha



























