പനയും തറയുമെല്ലാം കാണാം കേള്‍ക്കാം... പാഠപുസ്തകങ്ങളില്‍ ഇനിമുതല്‍ ക്യൂആര്‍ കോഡ്; വായനക്കൊപ്പം കാണാനും കേള്‍ക്കാനുമുള്ള സംവിധാനം രാജ്യത്താദ്യം; മൊബൈല്‍ ഫോണിലോ ടാബിലോ തെളിയുന്ന ദൃശ്യങ്ങള്‍ സ്മാര്‍ട് ക്ലാസ് മുറികളിലെ എല്‍സിഡി പ്രൊജക്ടറിലൂടെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാം

സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ വായിക്കുന്നതിനൊപ്പം കാണാനും കേള്‍ക്കാനും സൗകര്യമൊരുക്കുന്ന ക്യു ആര്‍ കോഡ് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തെ പാഠപുസ്തകങ്ങളില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല രീതിയാണ് കേരളത്തില്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു.
ഒരു സ്മാര്‍ട് ഫോണിന്റെയോ ടാബിന്റേയോ സഹായത്തോടെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ദൃശ്യങ്ങളും വിഡിയോയും കാണാം. മൊബൈല്‍ ഫോണിലോ ടാബിലോ തെളിയുന്ന ദൃശ്യങ്ങള്‍ സ്മാര്‍ട് ക്ലാസ് മുറികളിലെ എല്‍സിഡി പ്രൊജക്ടറിലൂടെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാം.
കുട്ടിക്ക് അമൂര്‍ത്തമായ ആശയങ്ങള്‍ മൂര്‍ത്ത ഭാവത്തില്‍ അവതരിപ്പിക്കാന്‍ ഇതുമൂലം കഴിയും. വിദ്യാര്‍ഥിക്കു ലഭിക്കുന്ന ഈ അനുഭവം എന്നും മനസ്സില്‍ തങ്ങിനില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























